വ്യോമയാന ​ൈസബർ സുരക്ഷ: മാർഗനിർദേശം പുറത്തിറക്കി

ദോഹ: വ്യോമയാന മേഖലയിലെ ​ൈസബർ സുരക്ഷസംബന്ധിച്ച ചട്ടങ്ങളും മാനദണ്​ഠങ്ങളും ഖത്തർ പുറത്തിറക്കി. ഖത്തർ സിവിൽ ഏ വിയേഷൻ അതോറിറ്റി (സി.എ.എ) ആണ്​ ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തി​​െൻറ സൈബർ സെക്യൂരിറ്റി വിഭാഗവുമായി സഹകരിച്ച ്​​ ചട്ടങ്ങൾ പുറ​െപ്പടുവിച്ചത്​. വ്യോമയാന മേഖലയിൽ മികച്ച ൈ​സബർ സുരക്ഷയാണ്​ ചട്ടം വാഗ്​ദാനം ചെയ്യുന്നത്​. അടിയന്തര വ്യോമയാന സംവിധാനത്തിലെ സെബർ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട പൊതുതത്വങ്ങളും വ്യവസ്​ഥകളും അടങ്ങുന്നതാണ്​ ഇവ. വ്യോമയാന വ്യവസായത്തി​െല സൈബർ സുരക്ഷ ഉറപ്പാക്കാൻ ഇത്തരമൊരു ചട്ടം പുറത്തിറക്കുന്ന മിഡിൽ ഇൗസ്​റ്റിലെ ആദ്യ രാജ്യമാണ്​ ഖത്തർ.

ഇൗ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന ഖത്തറിലെ എല്ലാവർക്കും പ്രത്യേകിച്ച്​ ഒാഹരി ഉടമകൾക്ക്​ ഇത്​ ഏറെ ഉപകരിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. അന്താരാഷ്​ട്ര വ്യോമയാന സംഘടന(െഎ.സി.എ.ഒ)യുടെ ചട്ടങ്ങളും മാർഗനിർദേശങ്ങളും അനുസരിച്ചാണ്​ ഖത്തറും മാർഗനിർദേശങ്ങൾ പുറ​െപ്പടുവിച്ചിരിക്കുന്നത്​. പ്രാദേശിക തലത്തിലും അന്താരാഷ്​ട്ര തലത്തിലും പ്രവർത്തിക്കുന്ന െഎ.സി.എ.ഒയിലെ അംഗങ്ങളായ എല്ലാ രാജ്യങ്ങളും സംഘടനകളും ഇത്തരം മാർഗനിർദേശങ്ങൾ പാലിക്കേണ്ടത്​ അനിവാര്യമാണ്​. ഖത്തർ ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തി​​െൻറ പുതിയ നടപടികളെ െഎ.സി.എ.ഒ അഭിനന്ദിച്ചു. ​ൈസബർ സുരക്ഷയുമായി ബന്ധ​െപ്പട്ട്​ ഖത്തർ ഏ​െറ കാലമായി വിട്ടുവീഴ്​ചയില്ലാത്ത നിലപാടാണ്​ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്​.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.