ദോഹ: ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷ(പി എച്ച് സി സി)െൻറ ഹെൽപ്ലൈൻ വിഭാ ഗമായ ഹയ്യാക് സംവിധാനം വഴി ഇനി മൂന്ന് മാസത്തിനുള്ളിൽ തന്നെ ഡോക്ടറു ടെ അപ്പോയിൻറ്മെൻറ് കരസ്ഥമാക്കാൻ സാ ധിക്കും. അൽ റായ ദിനപത്രം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രോഗികളുടെ ആവശ്യങ്ങൾക്ക് ഉടനടി പ്രതികരിക്കുന്ന ഹയ്യാക് ഹെൽപ്ലൈൻ വഴി രോഗികൾക്ക് പ്രത്യേകം ഡോക്ടർമാരെ ഏർപ്പെടുത്താനും സാധിക്കുമെന്നും പി എച്ച് സി സി വൃത്തങ്ങൾ പറയുന്നു. ഡോക്ടർമാരെ നിശ്ചയിക്കാതെയുള്ള അപ്പോയിൻറ്മെൻറുകൾക്കെതിരായുള്ള പരാതികൾ ഇല്ലാതാക്കാൻ പു തിയ സംവിധാനം വഴി കഴിയുമെന്നും പി എച്ച് സി സി അധികൃതർ അറിയിച്ചു.
ഹയ്യാക് ഹെൽപ്ലൈൻ നമ്പറായ 107 നമ്പറിലൂടെ രാജ്യത്തെ 27 ഹെൽത്ത് സെൻററുകളിലും മെഡിക്കൽ അ പ്പോയിൻറ്മെൻറ് എടുക്കാൻ സാധിക്കും. പുതിയ ഹയ്യാക് സംവിധാനം വഴി ഓരോ രോഗിക്കും അതത് വിഭാഗത്തിൽ നിന്നുള്ള ഡോക്ടറെ നിശ്ചയിക്കപ്പെടും.
രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും സ്വദേശികൾക്ക് ആവശ്യമായ മുഴുവൻ ആരോഗ്യ പരിശോധനക്കും രാജ്യത്തെ ഏത് പി എച്ച് സി സി കേന്ദ്രത്തിലും എത്താം. എന്നാൽ സ്പെഷ്യലൈസ്്ഡ് ക്ലിനിക്ക് ആണെങ്കിൽ മുൻ കൂട്ടിയുള്ള അനുമതി തേടേണ്ടതാണ്. കഴിഞ്ഞ വർഷം 3.1 ദശലക്ഷം രോഗികൾ ഹയ്യാക് സേവനം ഉപയോഗപ്പെടുത്തി. മുൻവർഷത്തേക്കാൾ ആറ് ശതമാനത്തിെൻറ വർധനവാണ് രേഖപ്പെടുത്തിയതെന്നും പി എച്ച് സി സി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.