ജൈവ ഉത്​പന്നങ്ങൾക്ക്​​ ആവശ്യക്കാർ ഏറുന്നു

ദോഹ: വിഷരഹിത^ജൈവ പച്ചക്കറികൾക്ക്​ രാജ്യത്ത്​ ആവശ്യക്കാർ ഏറുന്നു. ഇതിനാൽ കൂടുതൽ കർഷകർ ജൈവപച്ചക്കറി ഉത്​പാദന ത്തിലേക്ക്​ തിരിയുന്നു. ഖത്തർ ആസ്​ഥാനമായുള്ള കൂടുതൽ കമ്പനികൾ ഇൗ രംഗത്ത്​ പുതുപദ്ധതികളുമായി രംഗപ്രവേശം ചെയ്​ തിട്ടുണ്ടെന്ന്​ ഖത്തറിലെ പ്രശസ്​തരായ തോർബ മാർക്കറ്റ്​ സ്​ഥാപകയായ ഫത്​മ അൽ ഖാതിർ പറയുന്നു. ഖത്തരി ബിസിനസ്​ വുമൻ അസോസിയേഷൻ (ക്യു.ബി.ഡബ്ല്യു.എ) എൻറർപ്രണർഷിപ്പ്​ അവാർഡായ ‘തക്​രീം​’ ജേതാവാണ്​ ഫത്​മ. ഖത്തറിലെ സാഹചര്യം ജൈവപച്ചക്കറി ഉത്​പാദനത്തിന്​ ഏ​െറ അനുയോജ്യമാണെന്ന്​ ഇവർ പറയുന്നു. ജൈവഉത്​പന്നങ്ങളുടെ വിപണി ഇവിടെ വൻ വളർച്ചയിലാണ്​. ഫ്രഷ്​ ആയി കിട്ടുന്ന ഉത്​പന്നങ്ങൾ കൂടുതലായി അന്വേഷിക്കുന്നവരാണ്​ ഖത്തറിലെ ജനങ്ങൾ.

ആരോഗ്യകരമായ ഭക്ഷണ ശീലം വളർത്തിയെടുക്കുകയാണ്​ ജനത. എവിടെയാണ്​ ജൈവഉത്​പന്നങ്ങൾ കിട്ടുകയെന്ന്​ അവർ കൂടുതൽ അ​ന്വേഷിക്കുകയും ചെയ്യുന്നുണ്ട്​. ദേശികമായുള്ള ഉത്​പന്നങ്ങളിൽ പ്രത്യേകിച്ച്​ ഭക്ഷ്യമേഖലയിൽ അവർ കൂടുതൽ വിശ്വാസം അർപ്പിക്കുന്നു. ജൈവപച്ചക്കറി ഫാമുകൾ രാജ്യത്ത്​ വർധിച്ചുവരുന്നുണ്ട്​. എങ്കിലും കൂടുതൽ ഫാമുകൾ ഇനിയും ഉണ്ടാകണം. ജൈവഉത്​പന്ന രംഗത്ത്​ പ്രവർത്തിക്കുന്ന എല്ലാവർക്കും വിവിധ സഹായ സഹകരണങ്ങൾ നൽകുന്ന സ്​ഥാപനമാണ്​ എഡ്യുക്കേഷൻ സിറ്റി ആസ്​ഥാനമായി പ്രവർത്തിക്കുന്ന തോർബ മാർക്കറ്റ്​. പ്രദേശികമായ പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉത്​പാദിപ്പിക്കുന്ന കമ്പനി ഹോം ബിസിനസ്​ രംഗത്തും പ്രശസ്​തരാണ്​. 2017ൽ എട്ട്​ ഫാമുകളായി പ്രവർത്തനം തുടങ്ങിയ കമ്പനിക്ക്​ ഇപ്പോൾ 15 ഫാമുകൾ ഉണ്ട്​. വിവിധ തരം പച്ചക്കറികൾ ഉത്​പാദിപ്പിക്കുന്ന ഫാമുകൾ ദോഹയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്​.

തങ്ങളുമായി സഹകരിക്കുന്ന ഫാമുകൾക്ക്​ ഉത്​പന്നങ്ങൾ വിൽക്കാനായി സൗജന്യമായി സ്​റ്റാളുകൾ നൽകാറുണ്ട്​. ലാഭവിഹിതം കുറച്ച്​ ജൈവഉത്​പന്നങ്ങൾ പ്രോത്​സാഹിപ്പിക്കുക എന്നതാണ്​ പരമമായ ലക്ഷ്യമെന്നും അവർ പറയുന്നു. മുനിസിപ്പാലിറ്റി^പരിസ്​ഥിതി മന്ത്രാലയം ജൈവഉത്​പന്ന ഫാമുകൾക്കായി നിരവധി സേവനങ്ങളും ഇളവുകളുമാണ്​ നൽകുന്നത്​. സ്വകാര്യ^പൊതുമേഖലാ ഉടമസ്​ഥതിയിലുള്ള സ്​ഥാപനങൾക്ക്​ ഗ്രീൻഹൗസുകൾ സ്​ഥാപിക്കാനായി പുതുതായി ലൈസൻസുകളും നൽകുന്നു. വർഷത്തിൽ 80,000 ടൺ ഫ്രഷ്​ പഴങ്ങളും പച്ചക്കറികളും ഉത്​പാദിപ്പിക്കുകുയാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.