ദോഹ: ഇ മാലിന്യമുക്തരാജ്യം എന്ന ലക്ഷ്യവുമായി ഖത്തര്‍ ഫൗണ്ടേഷൻ നടത്തുന്ന ഇലക്ട്രോണിക് മാലിന് യ പുനസംസ്കരണ(ഇവേസ്്റ്റ് റീസൈക്ലിങ്) കാമ്പയിൻ വിജയത്തിലേക്ക്. ഇതേത്തുടര്‍ന്ന് വാര്‍ഷികാടിസ്ഥാനത്തില്‍ ഇ മാലിന്യങ്ങള്‍ പുന:ചംക്രമണത്തിന് വിധേയമാക്കാന്‍ ഖത്തര്‍ ഫൗണ്ടേഷന്(ക്യുഎഫ്) ലക്ഷ്യമിടുന്നു. സാധ്യമാകുന്നതരത്തില്‍ ഇ മാലിന്യങ്ങള്‍ നീക്കംചെയ്യുകയെന്നതാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ക്യുഎഫിെൻറ ആരോഗ്യ സുരക്ഷാ പരിസ്ഥിതി ഡയറക്ടറേറ്റിലെ പരിസ്ഥിതി വിദഗ്ധന്‍ അയിഷ ഗാനി പറഞ്ഞു.
ക്യുഎഫിെൻറ കീഴിലുള്ള ഖത്തര്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലും ഇമാലിന്യപുനസംസ്കരണ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. ഇമാലിന്യങ്ങളുടെ ശേഖരണത്തിനും സംസ്കരണത്തിനുമായി ക്യുഎഫ് അടുത്തിടെ കാമ്പയിന് സംഘടിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് കാമ്പയിന് ലഭിച്ചത്. ഏഴു ദിവസങ്ങള്‍കൊണ്ട് 4.5 ടണ്‍ ഇമാലിന്യങ്ങളാണ് ശേഖരിച്ചത്. എജ്യൂക്കേഷന്‍ സിറ്റിയിലും ക്യുഎഫിെൻറ വിവിധ സ്ഥലങ്ങളിലുമായി സ്ഥാപിച്ച കണ്ടെയ്നറുകള്‍ മുഖേനയായിരുന്നു ഇ മാലിന്യങ്ങള്‍ ശേഖരിച്ചത്.
അല്‍ഹയ വേസ്റ്റ് മാനേജ്മെൻറ് ആൻറ് പ്രൊജക്റ്റ്സ് കമ്പനിയുടെ സഹകരണത്തോടെയായിരുന്നു കാമ്പയിന്. ക്യുഎഫിെൻറ വിവിധ കേന്ദ്രങ്ങള്‍, സെൻററുകള്‍, സ്കൂളുകള്‍ എന്നിവ മുഖേന വ്യക്തിഗതാടിസ്ഥാനത്തിലും ഇ മാലിന്യം ശേഖരിച്ചു. ഖത്തറില്‍ വര്‍ധിച്ചുവരുന്ന ഇമാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കാമ്പയിന്. ഇ മാലിന്യങ്ങളുടെ അപകടങ്ങളെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയെന്നതും ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.