ദോ ഹ: വംശനാശ ഭീഷണി നേരിടുന്ന കടലാമകളുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി. ഖത്തര ് യൂണിവേഴ്സിറ്റിയിലെ എന്‍വയോണ്‍മെൻറല്‍ സയന്‍സ് സെൻറര്‍(ഇഎസ്സി പാരിസ്ഥിതിക ശാസ്ത ്ര കേന്ദ്രം) ഖത്തര്‍ പെട്രോളിയത്തിെൻറ ധനസഹായത്തോടെയാണ് ഹോക്സ്ബില്‍ കടലാമകളെ സം രക്ഷിക്കുന്നതിനായുള്ള പദ്ധതി നടപ്പാക്കിവരുന്നത്. ഇതിെൻറ ഭാഗമായി ഈ വര്‍ഷം ഇതാദ്യമാ യി ഹലൂല്‍ ദ്വിപീല്‍ കടലാമകള്ക്കുമേല് സാറ്റലൈറ്റ് ട്രാന്‍സ്മിറ്ററുകള്‍ വിന്യസിക്കും.
ഗള്‍ഫില്‍ അവയുടെ ചലനങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനും സ്വഭാവസവിശേഷതകള്‍ മനസിലാക്കുന്നതിനുമായാണിത്. പ്രത്യേക വിദഗ്ദ്ധരടങ്ങിയ ടീമാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. ഇഎസ്സി ഡയറക്ടര്‍ പ്രഫ. ഡോ.ഹമദ് ബിന്‍ അബ്ദുറഹ്മാന് അല്‍സഅദ് അല്‍കുവാരിയാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഖത്തരി തീരങ്ങളിലെ ഹോക്സ്ബില്‍ കടലാമകളെക്കുറിച്ച് 2002 മുതല്‍ ഖത്തര്‍ പെട്രോളിയവും ഇഎസ്സിയും പഠനങ്ങള്‍ നടത്തിവരുന്നുണ്ട്. കടലാമകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്.
രാജ്യത്തിെൻറ വടക്കന്‍ തീരങ്ങളില്‍ പ്രത്യേകിച്ച് അല്‍ഗാരിയ, അല്മഫ്യര്, അല്മുറൂന, അല്‍ഹുവൈല തീരങ്ങളിലും ഹലുല്‍, ഷരീവു, റാസ് രഖന്‍, ഉംതെയ്സ് എന്നീ ദ്വീപുകളിലും കാണപ്പെടുന്ന അപൂര്‍വയിനം കടലാമകളുടെ സംരക്ഷണവും പരിപാലനവുമാണ് ലക്ഷ്യം. ഇഎസ്സിയില് നിന്നുള്ള ശാസ്ത്രസംഘമാണ് ഇവിടങ്ങളിലെ കടലാമകളെ നിരീക്ഷണ വിധേയമാക്കുന്നത്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തില്‍നിന്നുള്ള നിരീക്ഷകരുള്പ്പെട്ട ടീമിെൻറ സഹകരണവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.