ദോഹ: അടുത്ത മാസം 14 മുതൽ ജൂലൈ 17 വരെ ബ്രസീലിൽ നടക്കുന്ന കോപ അമേരിക്ക ഫുട്ബോൾ ചാമ്പ്യൻ ഷിപ്പിനുള്ള 28 അംഗ ഖത്തർ ദേശീയ ടീമിനെ കോച്ച് ഫെലിക്സ് സാഞ്ചസ് പ്രഖ്യാപിച്ചു. യു എ ഇയിൽ നടന്ന ഏഷ്യൻ കപ്പിൽ ഖത്തറിന് ചരിത്രവിജയം സമ്മാനിക്കുന്നതിൽ പങ്കെടുത്ത മുഴുവൻ അം ഗങ്ങളും പ്രാഥമിക സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. പരിക്ക് മൂലം ക്ലബ് മത്സരങ്ങൾ നഷ്ടമായ കരീം ബൂദിയാഫും യുവതാരം ബസ്സാം അൽ റാവിയും 28 അംഗ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
പരിക്ക് മൂലം സീസൺ മുഴുവൻ നഷ്ടമായ അൽ ദുഹൈലിെൻറ ഇസ്മാഈൽ മുഹമ്മദ്, ഗറാഫയുടെ മഹ്ദി അലി എന്നീ താരങ്ങളും ബ്രസീൽ കോപ അമേരിക്ക സംഘത്തിൽ ഉൾപ്പെടും. ടീമിലെ അധികതാരങ്ങളും അൽ സദ്ദ്, ദുഹൈൽ ക്ലബിൽ നിന്നാണ്. അതേസമയം, ഖത്തർ സ്റ്റാർസ് ലീഗിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത റയ്യാൻ ക്ലബിൽ നിന്ന് ഒരാൾ പോലും ദേശീയ ടീമിൽ ഇടം നേടിയിട്ടില്ല. കോപ അമേരിക്ക പരിശീലനത്തിനായി സാഞ്ചസും സംഘവും ടെക്സാസിലേക്ക് പുറപ്പെടും. പരിശീലനം കഴിഞ്ഞ ബ്രസീലിലേക്ക് പറക്കും മുമ്പ് 23 അംഗ അന്തിമ പട്ടികയും കോച്ച് സാഞ്ചസ് പ്രഖ്യാപിക്കും.
ടീം ഇവരിൽ നിന്ന്: സഅദ് അൽ ശീബ്, താരിഖ് സൽമാൻ, ബൂഅലാം ഖൗഖി, ഹസൻ അൽ ഹൈദൂസ്, അക്രം അഫീഫ്, ഹാമിദ് ഇസ്മാഈൽ, സലീം അൽ ഹാജിരി, അബ്ദുൽ കരീം ഹസൻ, പെേഡ്രാ (എല്ലാവരും അൽ സദ്ദ്) അൽ മുഅസ് അലി, ബസ്സാം അൽ റാവി, കരീം ബൂദിയാഫ്, ആസിം മാഡിബോ, അലി അഫീഫ്, ഇസ്മാഈൽ മുഹമ്മദ്, അബ്ദുല്ല അബ്്ദുൽ സലാം, സുൽതാൻ അൽ ബറാക്(ദുഹൈൽ), യൂസുഫ് ഹസൻ, അബ്ദുൽ അസീസ് ഹാതിം, അഹ്മദ് അലാ, മഹ്ദി അലി, തമീം അൽ മുഹൈസ് (ഗറാഫ), മുസഅബ് അൽ ഖാതിർ, അഹ്മദ് ഫാതി (ഇരുവരും അൽ അറബി) മുഹമ്മദ് ബക്രി (അൽ ഖോർ) അബ്ദുൽ അസീസ് അൽ അൻസാരി (ഖർതിയ്യാത്) അഹ്മദ് മുഈൻ(ഖത്തർ സ്പോർട്സ് ക്ലബ്), അബ്ദുറഹ്മാൻ മുഹമ്മദ് (അൽ അഹ്ലി).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.