ദോഹ: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ പുതിയ പാര്‍പ്പിട മേഖലകളില്‍ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുന്നു. ഇതിനായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ 320 കോടി റിയാലിെൻറ നിര്‍മാണ കരാറുകളില്‍ ഒപ്പുവച്ചു. റോഡുകളുടെയും അഴുക്കുചാലുകളുടെയും നിര്‍മാണം, കു ടിവെള്ള പൈപ്പുകള്‍, വൈദ്യുത, ടെലിഫോണ്‍, ഇൻറര്‍നെറ്റ് കേബിളുകള്‍ പാകല്‍, ലാന്‍ഡ് സ്കേപ്പിങ് എന്നിവക്കാണ് ഈ തുക ചെലവിടുന്നത്. സ്വദേശികള്‍ക്ക് വീടുവെക്കുന്നതിന് സര്‍ക്കാര്‍ അനുവദിച്ച 3,090 പ്ലോട്ടുകളിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത്.
ആറ് ഖത്തരി കമ്പനികള്‍ക്കാണ് നിര്‍മാണ കരാര്‍ നല്‍കിയിരിക്കുന്നത്. സ്വദേശികളുടെ ഭവന നിര്‍മാണത്തിനായി 24,626 പ്ലോട്ടുകളാണ് ഖത്തര്‍ വികസിപ്പിക്കുന്നത്. 1,700 കോടിയാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. തെക്കന്‍ അല്‍ മിഷാഫ്, അല്‍ ഇബ്, ലബൈബ് എന്നീ പ്രദേശങ്ങളിലാണ് വികസന പദ്ധതി നടപ്പാക്കുന്നത്. ഇതിനു പുറമേ രണ്ടു റോഡ് വികസന പദ്ധതികളും നടപ്പാക്കുന്നുണ്ട്.
അല്ഇഗ്ദ, അല്ഹീദാന്, അല്‍ഖോര്‍, അല്‍ഖര്‍ത്തിയാത്ത്, ഉംസലാല്‍ മുഹമ്മദ്, ഇസ്ഗാവ, ഉംലഖ്ബ, ദുഹൈല്‍ സൗത്ത്, ജെര്‍യാന്‍ നിജെയ്മ, ഐന്‍ഖാലിദ് നോര്‍ത്ത്, അല്‍ ഷഹാനിയ, സിമൈസിമ, അല്‍ മീറാദ്, സൗത്ത് മൈദര്‍, റൗദത് എഗ്ദായീം, മിബൈറീക്, വജ്ബ ഈസ്റ്റ് തുടങ്ങിയ മേഖലകളിലാണ് സ്വദേശികളുടെ ഭവന നിര്‍മാണത്തിന് സര്‍ക്കാര്‍ ഭൂമി അനുവദിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ്് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽഥാനിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. അശ്ഗാല്‍ പ്രസിഡൻറ് ഡോ. സഅദ് ബിന്‍ അഹ്മദ് അല്‍ മുഹന്നദിയാണ് പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.