ദോഹ: മ്യൂസിയം ഒാഫ് ഇസ്ലാമിക് ആർട്ടിൽ (മിയ) വാർഷിക റമദാൻ പരിപാടികൾ തുടങ്ങി. വൈവിധ്യമുള്ള നിരവധി പരിപാടികളാ ണ് കുടുംബങ്ങൾക്കടക്കം തയാറാക്കിയിരിക്കുന്നത്. കലാശിൽപശാലകൾ, കുടുംബ പരിപാടികൾ തുടങ്ങിയവ വിവിധ കമ്മ്യൂണിറ് റി അംഗങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. മേയ് 18 വരെ തുടരും. വിവിധ കമ്മ്യൂണിറ്റികൾക്കായി മേയ് 13ന് രാവിലെ പത്ത് മുതൽ ഉച്ചക്ക് 12 വരെ കാലിഗ്രഫി വിഷയത്തിൽ പ്രത്യേക നസ്തലിക് ശിൽപശാല ഉണ്ടാകും. ഇഫ്താറിന് ശേഷമുള്ള കോഴ്സുകൾക്ക് പെങ്കടുക്കാൻ ആഗ്രഹിക്കുന്നവർക്കായി കളിമൺ കലയിലുള്ള ശിൽപശാലയുമുണ്ട്. മൂന്നുദിവസങ്ങളിലായാണ് ശിൽപശാല.
മേയ് 14 വരെ രാത്രി 8.30 മുതൽ രാത്രി 10.30 വരെയാണ് ക്ലാസ് നടക്കുക. 13, 14 തീയതികളിൽ പ്രമുഖ ഖത്തരി ഫോേട്ടാഗ്രാഫർ ആയ അബ്ദുല്ല അൽ മന്നാഇയുടെ ഫോേട്ടാഗ്രഫിയുമായി ബന്ധപ്പെട്ട ക്ലാസ് നടക്കും. ‘പോർട്രെയിറ്റുകൾ, ലാൻറ് സ്കേപ്പ് എന്നിവയുടെ ഫോേട്ടായെടുക്കുേമ്പാൾ പ്രകാശത്തിെൻറ പ്രാധാന്യം’ എന്ന വിഷയത്തിലാണ് ക്ലാസ്. www.qm.org.qa/education എന്ന ലിങ്കിലൂെട മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് ശിൽപശാലകളിലും മറ്റും പ്രേവശനം. സീറ്റുകൾ പരിമിതമായതിനാൽ പെെട്ടന്ന് തന്നെ രജിസ്റ്റർ ചെയ്യണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മ്യൂസിയം ലൈബ്രറി ഖുർആനുമായി ബന്ധപ്പെട്ട പുതിയ പ്രദർശനവും നടത്തുന്നുണ്ട്.
‘പല ഭാഷകളിലുള്ള വിശുദ്ധ ഖുർആൻ’ എന്ന തലക്കെട്ടിലാണ് ഇത്. ഖുർആനിലെ ‘അൽ ബഖ്റ’ അധ്യായത്തിെൻറ വിവിധ ചരിത്രകാലഘട്ടങ്ങളിലെ കോപ്പികൾ ഉണ്ട്. വിവിധ ഭാഷകളിലുള്ള ഇവ കൗതുകകരമാണ്. ജൂലൈ 31 വരെ പ്രദർശനം തുടരും. ദോഹയിൽ താമസിക്കുന്ന കലാകാരൻമാർ നേതൃത്വം നൽകുന്ന ഇൻറർനാഷനൽ ആർട്ടിസ്റ്റ്സ് ഇൻ ദോഹ(െഎഎഡിയു)യുമായി സഹകരിച്ചും മ്യൂസിയം വിവിധ പരിപാടികൾ നടത്തുന്നുണ്ട്. ‘റമദാനിലെ വെളിച്ചം’ എന്ന വിഷയത്തിൽ എല്ലാ ദിവസവും ഇൗ കൂട്ടായ്മയിലെ ഒരു കലാകാരൻ മ്യൂസിയത്തിൽ പ്രത്യേക കലാപ്രദർശനം നടത്തുന്നുണ്ട്.
റമദാന്‍ ട്രഷര്‍ ട്രെയില്‍, കാര്‍ഡ്, ബുക്ക്മാര്‍ക്ക് നിര്‍മാണം, കട്ട്ഔട്ട് കഅബ, നമസ്‌കാരപായയുടെ നെയ്ത്ത്, വിളക്ക് നിര്‍മാണം ഉള്‍പ്പടെ വിവിധങ്ങളായ പരിപാടികളും പരിശീലനവും വൈകുന്നേരങ്ങളിൽ കുടുംബങ്ങൾക്കായി ഉണ്ട്. മേയ് 13, 15 തീയതികളിൽ രാത്രി 8.30 മുതൽ 10.30 വരെയാണ് ഇത്. റമദാനുമായി ബന്ധപ്പെട്ട പ്രത്യേക ടൂർ സന്ദർശകർക്കായി എല്ലാ തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലും രാത്രി 9.30ന് നടക്കുന്നുണ്ട്. ഇതിലും സന്ദർശകർക്ക് പെങ്കടുക്കാം. മ്യൂസിയത്തിലെ സ്ഥിരം ഗാലറികളിലൂടെയുള്ള പൊതുടൂർ ശനിയാഴ്ചകളിലും ചൊവ്വാഴ്ചകളിലും ഇതേസമയം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.