ദോഹ: ബുര്‍ക്കിന ഫാസോക്ക് ഖത്തറിെൻറ കവചിത വാഹനങ്ങൾ. അത്യാധുനിക സൗകര്യങ്ങളുള്ള 24 സായുധ സൈ നിക വാഹനങ്ങളാണ് കൈമാറിയത്. സമാധാനപ്രക്രിയക്ക് പിന്തുണ നല്‍കുക, ബുര്‍ക്കിനഫാസോയില്‍ സുസ്ഥിരതക്ക് അടിത്തറ പാകുക എന്നീ ലക്ഷ്യങ്ങളോടെയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഖത്തറിെൻറ ഇടപെടല്‍. തീവ്രവാദത്തെ പ്രതിരോധിക്കുന്നതില്‍ രാജ്യാന്തര ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ ഇത്തരം ശ്രമങ്ങളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അമീരി വ്യോമസേനയുടെ എയര്‍ ട്രാന്‍സ്പോര്‍ട്ട് വിങിെൻറ നേതൃത്വത്തില്‍ മൂന്ന് സി17 സൈനിക എയര്ക്രാഫ്റ്റുകളിലായാണ് ഈ വാഹനങ്ങള്‍ ബുര്‍ക്കിന ഫാസോയിലേക്ക് കൊണ്ടുപോയത്. കൈമാറ്റചടങ്ങിൽ ഖത്തര്‍ സായുധസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥർ മേല്‍നോട്ടം വഹിച്ചു. വാഹനങ്ങളെയും അനുഗമിച്ച ഔദ്യോഗിക പ്രതിനിധിസംഘത്തെയും ഔഗദൗഗൗ വിമാനത്താവളത്തില്‍ ബുര്‍ക്കിന ഫാസോ പ്രതിരോധമന്ത്രി ഷെരീഫ് സൈ സ്വീകരിച്ചു. ബുര്‍ക്കിന ഫാസോ പ്രധാനമന്ത്രി ക്രിസ്റ്റഫ് ദബൈര് ഖത്തരി പ്രതിനിധിസംഘത്തിന് സ്വീകരണവും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.