ചാ​മ്പ്യ​ന്മാ​ർ ദോ​ഹ​യി​ൽ; ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗ് ഇ​ന്ന്

ദോ​ഹ: രാ​ജ്യാ​ന്ത​ര അ​ത്​​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന സീ​സ​ണി​ലെ ആ​ദ്യ ഡ​യ​മ​ണ്ട് ലീ​ഗ് ഇ​ന്ന് ദോ​ഹ ഖ​ലീ​ഫ രാ​ജ്യാ​ന്ത​ര സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗിെ​ൻ​റ പ​ത്താം വാ​ർ​ഷി​ക​മെ​ന്ന സ​വി​ശേ​ഷ​ത​യോ​ടൊ​പ്പം ഖ​ത്ത​ർ സ്​​പോ​ർ​ട്സ്​ ക്ല​ബ് സ്​​റ്റേ​ഡി​യ​ത്തി​ൽ നി​ന്നും അ​ത്​​ല​റ്റി​ക്സിെ​ൻ​റ പു​തി​യ ത​ട്ട​കം ഖ​ലീ​ഫ രാ​ജ്യാ​ന്ത​ര സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്ക് മാ​റു​ന്നു​വെ​ന്ന​തും ചാ​മ്പ്യ​ൻ​ഷി​പ്പിെ​ൻ​റ സ​വി​ശേ​ഷ​ത​യാ​ണ്. ഈ ​വ​ർ​ഷം ന​വം​ബ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ലോ​ക അ​ത്​​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പ് 2019െൻ​റ ട്ര​യ​ൽ പ​തി​പ്പാ​യാ​ണ് ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗി​നെ കാ​ണു​ന്ന​ത്. 14 ഇ​ന​ങ്ങ​ളി​ലാ​യി ലോ​ക, ഒ​ളിം​പി​ക് ചാ​മ്പ്യ​ൻ​മാ​ര​ട​ക്കം നൂ​റു​ക്ക​ണ​ക്കി​ന് രാ​ജ്യാ​ന്ത​ര െപ്രാ​ഫ​ഷ​ണ​ൽ അ​ത്​​ല​റ്റു​ക​ളാ​ണ് ദോ​ഹ​യി​ൽ ട്രാ​ക്കി​ലും ഫീ​ൽ​ഡി​ലു​മാ​യി ഇ​ന്ന് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

പോ​ൾ​വോ​ൾ​ട്ട് (പു​രു​ഷ​ൻ), ഡി​സ്​​ക​സ്​േ​ത്രാ(​പു​രു​ഷ​ൻ), ഹൈ​ജം​പ് (വ​നി​ത), ലോ​ങ്ജം​പ്(​വ​നി​ത), 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ്(​വ​നി​ത), 800 മീ​റ്റ​ർ(​പു​രു​ഷ​ൻ/​വ​നി​ത), 100 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ്(​വ​നി​ത), 3000 മീ​റ്റ​ർ സ്​​റ്റീ​പ്പി​ൾ​ചേ​സ്(​വ​നി​ത), 200 മീ​റ്റ​ർ(​പു​രു​ഷ​ൻ/​വ​നി​ത), ഷോ​ട്ട്പു​ട്ട്(​പു​രു​ഷ​ൻ), 1500 മീ​റ്റ​ർ(​പു​രു​ഷ​ൻ), 3000 മീ​റ്റ​ർ(​വ​നി​ത) എ​ന്നീ ഇ​ന​ങ്ങ​ളാ​ണ് ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗി​ൽ ന​ട​ക്കു​ക. 2018ലെ ​മി​ക​ച്ച വ​നി​താ അ​ത്​​ല​റ്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കാ​ത​റി​ൻ ഇ​ബ​ർ​ഗു​ൻ, 5000 മീ​റ്റ​റി​ലെ ലോ​ക ചാ​മ്പ്യ​ൻ ഹെ​ല​ൻ ഒ​ബി​രി ഉ​ൾ​പ്പെ​ടെ ആ​റ് ലോ​ക ചാ​മ്പ്യ​ൻ​മാ​ർ, എ​ട്ട് ഒ​ളിം​പി​ക് ചാ​മ്പ്യ​ൻ​മാ​ർ, 2018 ഡ​യ​മ​ണ്ട് ലീ​ഗു​ക​ളി​ലെ എ​ട്ട് ചാ​മ്പ്യ​ൻ​മാ​ർ തു​ട​ങ്ങി​യ​വ​ർ ദോ​ഹ​യി​ൽ മാ​റ്റു​ര​ക്കു​ന്നു​ണ്ട്. വി​വാ​ദ​താ​രം കാ​സ്​​റ്റ​ർ സെ​മ​ന്യ​യും ഇ​ത്ത​വ​ണ ദോ​ഹ​യി​ലെ​ത്തു​ന്നു​ണ്ട്. അ​മി​ത​മാ​യ അ​ള​വി​ൽ ടെ​സ്​​റ്റോ​സ്​​റ്റി​റോ​ൺ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ വി​വാ​ദ​ത്തി​ൽ പെ​ട്ട​ത്.

ഹോ​ർ​മോ​ൺ സ​പ്ര​സിം​ഗ് മെ​ഡി​ക്കേ​ഷ​നി​ല്ലാ​തെ​യാ​ണ് ഇ​ത്ത​വ​ണ ഇ​വ​ർ ദോ​ഹ​യി​ൽ 800 മീ​റ്റ​റി​ൽ മ​ത്സ​രി​ക്കാ​നി​റ​ങ്ങു​ന്ന​ത്. 800 മീ​റ്റ​റി​ലെ റി​യോ ഒ​ളിം​പി​ക് ജേ​താ​വ്, നി​ല​വി​ലെ ലോ​ക ചാ​മ്പ്യ​ൻ എ​ന്നി​വ കാ​സ്​​റ്റ​ർ സെ​മ​ന്യ​യു​ടെ പേ​രി​ലാ​ണു​ള്ള​ത്. ഖ​ത്ത​റി​നാ​യി ഇ​ത്ത​വ​ണ 11 അ​ത്​​ല​റ്റു​ക​ളാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.
200 മീ​റ്റ​റി​ൽ പ്ര​തീ​ക്ഷ​യാ​യ അ​ബൂ​ബ​ക്ക​ർ ഹൈ​ദ​ർ അ​ബ്ദ​ല്ല ഇ​ക്ക​ഴി​ഞ്ഞ ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക്സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​ണ്. ഖ​ത്ത​റിെ​ൻ​റ അ​ഭി​മാ​ന താ​ര​ങ്ങ​ളാ​യ മു​അ്ത​സ്​ ബ​ർ​ഷി​മും അ​ബ്ദു​റ​ഹ്മാ​ൻ സം​ബ​യും ഇ​ത്ത​വ​ണ ദോ​ഹ​യി​ലു​ണ്ടാ​കി​ല്ല.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.