ദോഹ: ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ(ഒസിഎ) 2019^2023 കാലയളവിലേക്കുള്ള സ്റ്റാൻറിങ് കമ്മിറ്റി കളുടെ ചെയര്മാന്മാരെയും അംഗങ്ങളെയും പ്രഖ്യാപിച്ചു. കുവൈത്തില്‍ ചേര്‍ന്ന യോഗമാണ് പ ുതിയ അംഗങ്ങളെ തെരഞ്ഞെടുത്തത്. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി നാമനിര്‍ദേശം ചെയ്ത ഏഴു ഖത്തരി അംഗങ്ങള്‍ കമ്മിറ്റികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
കായിക കമ്മിറ്റിയിലേക്ക് ഇസ്ഹാഖ് അല്‍ഹാഷിമി, കായിക വനിതാ കമ്മിറ്റിയില്‍ അല്‍അനൗദ് സഈദ് അല്‍മിസ്നദ്, അത്ലറ്റ്സ് കമ്മിറ്റിയില്‍ നാസര്‍ സാലിഹ് അല്‍അത്വിയ്യ, ഇന്‍ഫര്‍മേഷന്‍ കമ്മിറ്റിയില്‍ ഹമദ് യൂസുഫ് അല്‍ഉബൈദലി, എജ്യൂക്കേഷന്‍ കമ്മിറ്റിയില്‍ സെയ്ഫ് മുഹമ്മദ് അല്‍നുഐമി, സ്പോര്‍ട്സ് ഫോര്‍ ഓള് കമ്മിറ്റിയില്‍ റാഷിദ് സഈദ് ഉദൈബ, മെഡിക്കല്‍ കമ്മിറ്റിയിലേക്ക് ഡോ.അബ്ദുല്‍വഹാബ് അല്മുസ്ലഹ് എന്നിവരാണ് തെരഞ്ഞെടുത്തത്.
18 സ്റ്റാൻറിങ് കമ്മിറ്റികളാണ് ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യക്കുള്ളത്. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി സെക്കൻറ് വൈസ്പ്രസിഡൻറായ ഡോ.ഥാനി ബിന്‍ അബ്ദുറഹ്മാന് അല്‍കുവാരി ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.