ദോഹ: ശ്രീലങ്കയില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തെ ഖത്തർ കടുത്ത ഭാഷയിൽ അപലപിച്ചു. പള്ളികളെയും ഹോട്ടല ുകളെയും ലക്ഷ്യമിട്ടുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ നിരവധി പേരാണ് മരിച്ചത്. ഒട്ടനവധിപ്പേര്‍ ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ശ്രീലങ്കയിലുണ്ടായ ഹീനവും ഭീകരവുമായ കുറ്റ കൃത്യത്തില്‍ ഖത്തര്‍ വിദേശകാര്യമന്ത്രാലയം ഞെട്ടല്‍ രേഖപ്പെടുത്തി. ഉദ്ദേശലക്ഷ്യങ് ങളോ കാരണങ്ങളോ എന്തുതന്നെയായാലും എല്ലാത്തരം ഭീകരവാദങ്ങളെയും തീവ്രവാദങ്ങളെയും തള്ളിക്കളയുന്ന ഖത്തറിെൻറ ഉറച്ച നിലപാടും വ്യക്തമാക്കി. വിശുദ്ധസ്ഥലങ്ങളെയും ആരാധനാലയങ്ങളെയും ലക്ഷ്യമിടുന്നതിനെയും ജനങ്ങളെ ഭയപ്പെടുത്തുന്നതിനെയും പൂര്‍ണമായും ഖത്തർ തള്ളിക്കളയുന്നു.
ഇരകളുടെ കുടുംബങ്ങളെയും ശ്രീലങ്കന്‍ സര്‍ക്കാരിനെയും ജനങ്ങളെയും ഖത്തറിെൻറ അനുശോചനം അറിയിക്കുകയാണ്. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖംപ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കി. ശ്രീലങ്കയില്‍ പള്ളികളിലും ഹോട്ടലുകളിലും ലക്ഷ്യമിട്ടുണ്ടായ ബോംബിങിലും അനുശോചിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി ശ്രീലങ്കന്‍ പ്രസിഡൻറ് മൈത്രിപാല സിരിസേനക്ക് അനുശോചന സന്ദേശം അയച്ചു.
ഹീനമായ കുറ്റകൃത്യത്തെ അമീര്‍ ശക്തമായി അപലപിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖംപ്രാപിക്കട്ടെയെന്ന് ആശംസിച്ചു. ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആൽഥാനി ശ്രീലങ്കന്‍ പ്രസിഡൻറിന് അനുശോചനസന്ദേശം അയച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽഥനി ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെക്ക് അനുശോചന സന്ദേശം അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.