ദോഹ: ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലേക്ക് ടീമിനെ അയക്കാതെ യുഎ ഇ അത്ലറ്റിക്സ് ഫെഡറേഷൻ. കളിക്കളത്തെ രാഷ്ട്രീയവത്കരിക്കുന്നതാണ് തീരുമാനമെന്ന് ഏഷ്യന്‍ അത്റ്റിക്സ് അസോസിയേഷന് പ്രസി ഡൻറും ഐഎഎഎഫ് വൈസ്പ്രസിഡൻറുമായ ഖത്തറിെൻറ ദഹ് ലന് അല്‍ഹമദ് പറഞ്ഞു.
എന്നാൽ യു.എ.ഇ ഏഷ്യന്‍ അത്ലറ്റിക്സ് അസോസിയേഷന് കോണ്‍ഗ്രസിലേക്ക് പ്രതിനിധിയെ അയച്ചിരുന്നു. ദോഹ യില്‍ കഴിഞ്ഞ ദിവസമാണ് ചടങ്ങ് നടന്നത്. യുഎഇയുടെ നാസര്‍ അല്മാമരി ആണ് പങ്കെടുത്തത്. യുഎഇ വിദേശകാര്യമന്ത്രാലയത്തിെൻറ അനുമതി ലഭിക്കാത്തതിനാലാണ് താരങ്ങളെ അയക്കാത്തതെന്നാണ് വിശദീക രണം. ഇത് അംഗീകരിക്കാനാകില്ല. രാജ്യാന്തര അത്ലറ്റിക്സ് ഫെഡറേഷേൻറയും ഏഷ്യന്‍ അത്ലറ്റിക്സ് അസോസിയേഷേൻറയും ചട്ടങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമാണ് നടപടി. അതേസമയം സൗദി അ റേബ്യ, ബഹ്റൈന്‍ രാജ്യങ്ങള്‍ മീറ്റിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.