ദോഹ: തൊഴിലിടങ്ങളിലെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാന്‍ ശക്തമായ നടപടികളുമായി പൊതുജ നാരോഗ്യ മന്ത്രാലയം. രാജ്യത്ത് സാംക്രമികേതര രോഗങ്ങള്‍ കുറക്കുകയെന്ന ലക്ഷ്യത്തിന്റ െ ഭാഗമായാണ് മന്ത്രാലയം സ്വകാര്യസ്ഥാപനങ്ങളുമായി സഹകരിക്കുന്നത്.
തൊഴിലിടങ്ങ ളിലെ ആരോഗ്യ പ്രോഗ്രാം എന്ന പദ്ധതി വിവിധ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് നടപ്പാക്കുന്നത്. സാംക്രമികേതര രോഗങ്ങള്‍ കാരണമുള്ള അകാലമരണങ്ങളുടെ നിരക്ക് കുറക്കുകയെന്ന ലക്ഷ്യമാണ് ഈ പദ്ധതിക്കു പിന്നില്‍.
ആരോഗ്യകരമായ ജീവിതശൈലി തൊഴിലിടങ്ങളില്‍ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഇതിന്റെ ഭാഗമായി ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാർക്കറ്റ്സ് അതോറിറ്റി, എല്‍എന്‍ജി ചരക്കുനീക്ക കമ്പനി നകിലാത്ത് എന്നിവയുമായി പൊതുജനാരോഗ്യ മന്ത്രാലയം രണ്ടു ധാരണാപത്രങ്ങള്‍ ഒപ്പുവച്ചു. രണ്ടാം ദേശീയാരോഗ്യ പദ്ധതിയുടെ ഭാഗമായാണ് ധാരണാപത്രം ഒപ്പിട്ടത്.
ഫിനാന്‍ഷ്യല്‍ മാര്‍ക്കെറ്റ്സ് അതോറിറ്റിക്കു വേണ്ടി പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ അഹ്മദ് സലീം സുല്‍ത്താന്‍, നകിലാത്തിനു വേണ്ടി അഡ്മിനിസ്ട്രേഷന് മേധാവി റാഷിദ് ഹമദ് അല്‍മര്‍റി, ആരോഗ്യ മന്ത്രാലയത്തിനു വേണ്ടി പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ ശൈഖ് ഡോ. മുഹമ്മദ് ബിന്‍ ഹമദ് ആൽഥാനി എന്നിവരാണ് ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.