ദോഹ: പാരീസിലെ അറബ് വേൾഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന അറബ് ലോകവും ഫുട്ബോളും എ ന്ന തലക്കെട്ടിലുള്ള പ്രദർശനത്തിന് ഖത്തറിെൻറ വൻ സാമ്പത്തിക പിന്തുണ. പ്രദർശനത്തി െൻറ സംഘാടകരായ അറബ് വേൾഡ് ഇൻസ്റ്റിറ്റ്യൂട്ടിന് ഖത്തർ നൽകിയത് രണ്ടര ലക്ഷം യൂറോ യാണ്. ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡൻറ് ജാക് ലാങിന് ഫ്രാൻസിലെ ഖത്തർ അംബാസഡർ അലി ബിൻ ജാസിം ആൽഥാനി തുക കൈമാറി.
ഇൻസ്റ്റിറ്റ്യൂട്ടിനുള്ള ഖത്തറിെൻറ പിന്തുണക്കും ഇവിടെ നടക്കുന്ന പരിപാടികളിലെ പിന്തുണക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും അറബ് ലോകവും ഫ്രഞ്ച് ജനതയും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിന് ഇത് കൂടുതൽ കരുത്തുപകരുമെന്നും ജാക്ക് ലാങ് പറഞ്ഞു. ജൂലൈ 21 വരെ നടക്കുന്ന പ്രദർശനം കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആരംഭിച്ചത്.
ഫ്രഞ്ച് വിദേശകാര്യമന്ത്രി ലെ ഡ്രിയാൻ അടക്കമുള്ള ഉന്നത വ്യക്തിത്വങ്ങൾ പ്രദർശനം ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിെൻറ എട്ട് വേദികളുടെയും കുഞ്ഞുമാതൃകകൾ പാരിസിലെ പ്രദർശനത്തിലുണ്ട്. ഖത്തറിെൻറ പവലിയന് വലിയ ജനശ്രദ്ധയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.