ദോഹ: ഖത്തർ എയർവേയ്സിലെ ഖത്തർവത്കരണവുമായി ബന്ധപ്പെട്ട് എയർലൈൻ യുവ ഖ ത്തരി പ്രതിഭകൾക്കായി അൽ ദർബ് റിക്രൂട്ട്മെൻറ് പരിപാടി സംഘടിപ്പിച്ചു. അൽ ഹസം മാളിൽ നടന്ന പരിപാടിയിൽ ഖത്തർ എയർവേയ്സ് റിക്രൂട്ട്മെൻറ് ഉദ്യോഗസ്ഥർ പങ്കെടുത്തു. നാഷണൽ സ്കോളർഷിപ്പ് േപ്രാഗ്രാം, കേഡറ്റ് പൈലറ്റ് േപ്രാഗ്രാം, എയർക്രാഫ്റ്റ് മെയിൻറനൻസ് എഞ്ചിനീയറിംഗ് േപ്രാഗ്രാം തുടങ്ങി ഖത്തർ എയർവേയ്സിലെ വിവിധ വകുപ്പുകളിലായുള്ള തൊഴിലവസരങ്ങളെ സ്വദേശികൾക്ക് പരിചയപ്പെടുത്തുകയായിരുന്നു ഇതിെൻറ ലക്ഷ്യം.
രാജ്യത്തെ ഖത്തരികളായ വിദ്യാർഥികൾക്കും ബിരുദധാരികൾക്കും ഖത്തർ എയർവേയ്സ് ഗ്രൂപ്പിലെ തൊഴിൽ സംബന്ധിച്ച് വ്യക്തമായ ആസൂത്രണം നടത്താനുള്ള പ്രചോദനമായി അൽ ദർബ് േപ്രാഗ്രാം മാറി. സ്വദേശികളെ കൂടുതലായി ഖത്തർ എയർവേസിലെത്തിക്കുന്നതിനുള്ള അൽ ദർബ് പരിപാടി തുടരുമെന്ന് എയർലൈൻ എച്ച് ആർ സീനിയർ വൈസ് പ്രസിഡൻറ് നബീല ഫഖ്രി പറഞ്ഞു. ഖത്തർ 2030 വിഷനുമായി ബന്ധപ്പെട്ട് സർക്കാർ നേരിട്ട് നടത്തുന്ന ഖത്തറൈസേഷൻ പരിപാടിയാണ് അൽ ദ ർബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.