ദോഹ: ഖത്തർ ഒാേട്ടാ മൊബൈൽസ് കമ്പനി (ക്യുഎസി) 50ലധികം FUSO റോസ ബസുകൾ വിതരണം ചെയ്യാൻ ഖത ്തറിലെ ഗതാഗതമേഖലയിലെ കമ്പനിയായ എംബിഎമ്മുമായി കരാർ ഒപ്പിട്ടു. മിറ്റ്സുബിഷി മോ േട്ടാർസ് കോർപറേഷൻ, FUSO എന്നിവയുടെ ഖത്തറിലെ അംഗീകൃത വിതരണക്കാരാണ് ക്യുഎസി. ഗതാഗതമേഖലയിൽ എംബിഎമ്മിെൻറ നിരയിലുള്ള ബസുകളുടെ എണ്ണം ഇതോടെ ഏറെ വർധിക്കും. ഇൗ മേഖലയിലെ കമ്പനിയുെട വർധിച്ചുവരുന്ന ആവശ്യങ്ങൾ നിവർത്തിക്കാൻ തക്കത്തിലുള്ള സൗകര്യങ്ങൾ ഇതിലൂടെ കമ്പനിക്ക് ആർജിക്കാനാകും. സൗകര്യപ്രദവും ഗുണമേൻമയുള്ളതുമായ ഗതാഗത സംവിധാനത്തിലേക്കുള്ള യാത്രയിൽ എംബിഎമ്മുമായുള്ള കരാർ വഴിത്തിരിവാകുമെന്ന് നാസർ ബിൻ ഖാലിദ് ഹോൾഡിങ് ഒാപറേഷൻസ് ഡയറക്ടർ ശൈഖ് ഫാലിഹ് ബിൻ നവാഫ് ആൽഥാനി പറഞ്ഞു.
ഖത്തറിലെ വിവിധ മേഖലകളിൽ കൂടിക്കൊണ്ടിരിക്കുന്ന ഗതാഗത ആവശ്യകതക്ക് അനുസരിച്ചുള്ള പുതിയ ക്രമീകരണങ്ങൾ കമ്പനി നടത്തുകയാണെന്നും കരാർ ഇതിന് കൂടുതൽ ഉപകരിക്കുമെന്നും എംബിഎം ചെയർമാൻ മുഹമ്മദ് മിസ്നദ് എസ്എം അൽ മിസ്നദ് പറഞ്ഞു. വർധിക്കുന്ന ഗതാഗത ആവശ്യങ്ങൾക്കുള്ള എല്ലാ സൗകര്യങ്ങളും ഒരു മുൻനിര കമ്പനിയെന്ന നിലയിൽ തങ്ങൾ ചെയ്യുന്നുണ്ടെന്ന് എംബിഎം സി.ഇ.ഒ സഇൗദ് മുഹമ്മദ് നസീർ പറഞ്ഞു. ഡ്രൈവർ അടക്കം 26 സീറ്റ് സൗകര്യമുള്ള ഖത്തറിലെ ഏക ബസ് ആണ് ROSA. ഉന്നത ഗുണനിലവാരമുള്ള നിരവധി പ്രത്യേകതകൾ ഉള്ള വാഹനമാണിത്. ഇറങ്ങുന്നവരെയും കയറുന്നവരെയും ഡ്രൈവർക്ക് കാണുന്ന തരത്തിലാണ് വാതിൽ. സൽവ റോഡിലാണ് FUSOയുടെ ഷോറൂം ഉള്ളത്. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ട് മുതൽ രാത്രി ഒമ്പതുവരെയും വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമുതൽ രാത്രി ഒമ്പതുവരെയും ഷോറൂം പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.