യമനിലെ ഖത്തര്‍ ചാരിറ്റി ഓഫിസിന്​ യു.എൻ അംഗീകാരം

ദോഹ: യു എന്നി​​െൻറ അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള ഹൈക്കമ്മീഷണര്‍ ഉപദേശക കമ്മിറ്റി അംഗമായി യമനിലെ ഖത്തര്‍ ചാരി റ്റി ഓഫിസ് തെരഞ്ഞെടുക്കപ്പെട്ടു. ഈ മാസം ജോര്‍ദാനില്‍ നടക്കുന്ന അന്തര്‍ദേശീയ ഫോറത്തില്‍ ഖത്തര്‍ ചാരിറ്റി പങ്കെടുക്കും. ഉപദേശക കൗണ്‍സിലില്‍ ഖത്തര്‍ ചാരിറ്റി ഉള്‍പ്പെടെ ആറ് അംഗങ്ങളാണുള്ളത്. നോര്‍വീജിയന്‍ റിലീഫ് കൗണ്‍സില്‍, ഡാനിഷ് റിലീഫ് കൗണ്‍സില്‍ എന്നിവയും മൂന്ന് പ്രാദേശിക സംഘടനകളുമാണ് ഉപദേശക കൗണ്‍സിലിലുള്ളത്. യമനില്‍ യു എന്‍ മനുഷ്യാവകാശ ഏജന്‍സികളുടേയും അന്താരാഷ്ട്ര സംഘടനകളുടേയും പ്രവര്‍ത്തനങ്ങള്‍ക്കായി ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, വെള്ളം, ശുചീകരണം മേഖലയിൽ പ്രവർത്തിക്കുകയും കാര്യങ്ങൾ ഏകോപിപ്പിക്കുകയുമാണ് ഖത്തര്‍ ചാരിറ്റിയുടെ യമനിലെ ഓഫിസി​​െൻറ ചുമതല. യു എന്‍ ഓഫിസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യുമന്‍ അഫയേഴ്സ് അംഗം കൂടിയാണ് ഖത്തര്‍ ചാരിറ്റി.
Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.