ദോഹ: നായ്ക്കുട്ടി, കുതിര, മീൻ, നീരാളി...അങ്ങിനെ പലതും ആകാശത്ത് പാറിക്കളിക്കുന്നു. നി ലത്താണെങ്കിൽ ചെറുപട്ടങ്ങളുടെ രൂപം പമ്പരം പോലെ കാറ്റിൽ ചുറ്റിത്തിരിയുന്നു. ഏറ്റവു ം എളുപ്പത്തിൽ ‘ഇവിടം വലിയൊരു പട്ടമാണ്’ എന്ന് പറയാം. ആസ്പയര് സോണിൽ മൂന്നാമത് രാജ്യാന്തര പട്ടം പറത്തല്‍ മേള തുടങ്ങിയപ്പോഴാണ് വാനിൽ വിസ്മയങ്ങൾ ഉയർന്നുപറക്കുന്നത്. ഒമ്പതുവരെ നടക്കുന്ന മേളയിൽ 18 രാജ്യാന്തര ടീമുകളാണ് മത്സരിക്കുന്നത്. ഇതിനകം നൂറുകണക്കിനാളുകൾ മേള സന്ദർശിച്ചു. ഖത്തര്‍, ഇന്ത്യ, കുവൈത്ത്, സിംഗപ്പൂര്‍, ന്യൂസിലാൻറ്, യുകെ, സ്പെയിന്, ജര്‍മ്മനി, നെതര്‍ലാൻറ്, ഫ്രാന്‍സ്, യുഎസ്, ജപ്പാന്, ഇന്തോനേഷ്യ, റഷ്യ, ഓസ്ട്രേലിയ, ഇറ്റലി, ചൈന, കൊളംബിയ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നായി 80ലധികം പ്രഫഷണല്‍ പട്ടംപറത്തല്‍ താരങ്ങള്‍ ഉണ്ട്.
ഇതാദ്യമായാണ് കുവൈത്ത് ടീം മത്സരിക്കുന്നത്. 2022 ഫിഫ ലോകകപ്പിന് ഖത്തര്‍ ആതിഥ്യം വഹിക്കുന്ന സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ട പട്ടങ്ങളുമുണ്ട്. ഇറ്റാലിയന്‍ കലാകാരൻ ക്ലൗഡിയോ കാപെല്ലി, ജാപ്പനീസ് കലാകാരന് മക്കോറ്റോ ഒയി, അമേരിക്കയുടെ സ്പെന്‍സര്‍ വാട്ട്സണ്, ജര്‍മ്മനിയുടെ ജേക്കബ് ബ്രെങ്ക്മാന്, ഫ്രാന്‍സിെൻറ ഒളിവിയര്‍ ഗില്ലെറ്റ്, യുകെയുടെ ജോണ്‍ ബ്ലൂം തുടങ്ങിയവരുടെ സാന്നിധ്യവും ഇത്തവണയുണ്ട്. സൂര്യാസ്തമയം മുതല്‍ രാത്രി പതിനൊന്നുവരെ ലിറ്റ് കൈറ്റ്(വെളിച്ചത്തിെൻറ പശ്ചാത്തലത്തില്‍ പട്ടം പറത്തല്‍) അവതരണമാണ് ഇത്തവണത്തെ സവിശേഷത. ഫോട്ടോഗ്രഫി, പോസ്റ്റര്‍ മത്സരങ്ങളും ഉണ്ട്. മേളയിലെ മികച്ച ചിത്രങ്ങള്‍ പകര്‍ത്തുന്നവരില്‍ നിന്നും തെരഞ്ഞെടുക്കുന്നവര്‍ക്കാണ് സമ്മാനം. കുട്ടികള്‍ക്കായാണ് പോസ്റ്റര്‍ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.