ദോഹ: കൾച്ചറൽ ഫോറം നടുമുറ്റം സംഘടിപ്പിക്കുന്ന വനിതാദിനാഘോഷവ ും വീട്ടുജോലിക്കാരികളായ വനി തകളെ നോർക്ക പദ്ധതിയിൽ അംഗങ്ങളാക ്കുന്ന കാമ്പയിെൻറ ഉദ്ഘാടനവും ഇന്ന് നടക്കുമെന്ന് നടുമുറ്റം ഭാ രവാഹികൾ അറിയിച്ചു. ഇന്ന് വൈകുന്നേരം ആറ് മണിക്ക് നുെഎജയിലെ കൾച്ചറൽ ഫോറം ഹാളിൽ നടക്കുന്ന വനിതദിനാഘോഷ പരിപാടിയിൽ ഇന്ത്യൻ എംബസിക്ക് കീഴിലെ ഐ.ബി.പി.സി വുമൺസ് കോർഡിനേറ്റർ ഉഷ ആൻഡ്രൂസ്, ഐഡിയൽ ഇന്ത്യൻ സ്കൂൾ അധ്യാപിക റെജി, കലാഭവൻ യോഗ ട്രെയ്നർ ഡോ.ആൻസി തുട ങ്ങിയവർ സംബന്ധിക്കും.
ഖത്തറിൽ വീട്ടുജോലി ചെയ്യുന്ന വനിതകൾക്ക് നോർക്ക അംഗത്വം, പ്രവാസി പെൻഷൻ പദ്ധതി എന്നിവയിൽ അംഗത്വമെടുക്കാൻ അവസരമുണ്ടാകും. അംഗത്വമെടുക്കാനാഗ്രഹിക്കുന്നവർ പാസ്പോർട്ട് കോപ്പി, ഖത്തർ ഐ.ഡി കോപ്പി, രണ്ട് ഫോട്ടോ എന്നിവ കൊണ്ടുവരണം. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന വീട്ടുജോ ലിക്കാരികളായ ഏതാനും വനിതകളെ സൗജന്യമായി പെൻഷൻ പദ്ധതിയിൽ അംഗങ്ങളാക്കും. നിലവിൽ ചു രുങ്ങിയത് അഞ്ച് വർഷം വാർഷിക വരിസംഖ്യ അടച്ച് 60 വയസ്സ് പൂർത്തിയായവർക്ക് രണ്ടായിരം രൂപ പ്രതിമാസ പെൻഷനാണ് കേരള സർക്കാറിന് കീഴിലുളള നോർക്ക നൽകുന്നത്. പെൻഷൻ പദ്ധതിയിൽ അംഗത്വമെടുക്കാ നുളള ഉയർന്ന പ്രായപരിധി അറുപത് വയസാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.