ദോഹ: കടല്‍ത്തീര ശുദ്ധീകരണ കാമ്പയിെൻറ ഭാഗമായി ഖത്തറിെൻറ വടക്കുപടിഞ്ഞാറന്‍ ഭാഗത ്തെ ബീച്ചുകള്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ ജനറല്‍ ക്ലീന്ലിനസ്സ് വി ഭാഗം വൃത്തിയാക്കി. നീണ്ട 65 ദിവസത്തെ പ്രക്രിയയില്‍ 75 കിലോമീറ്ററാണ് വൃത്തിയാക്കിയത്. വിവിധ തരത്തിലുള്ള 904 ടണ്‍ മാലിന്യമാണ് നീക്കം ചെയ്തത്. ചത്ത രണ്ട് മൃഗങ്ങളുടെ ശരീരവും നീക്കി. രാജ്യത്തെ എല്ലാ ബീച്ചുകളും ശുദ്ധീകരിക്കുന്നതിനായാണ് കാമ്പയിൻ ആരംഭിച്ചതെന്ന് ജനറല്‍ ക്ലീന്‍ലിനസ് വിഭാഗം ഡയറക്ടര്‍ സഫര്‍ അല്‍ ശാഫി പറഞ്ഞു. ഡിപ്പാര്ട്ട്മെൻറിെൻറ പ്രതിദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകാത്ത വിധത്തിലാണ് ബീച്ച് ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
മൂന്ന് ഘട്ടങ്ങളിലായി നടന്ന ശുദ്ധീകരണ പ്രവര്‍ത്തനങ്ങളുടെ കാമ്പയിൻ 2018 ഡിസംബര്‍ ഒമ്പതിന് ആരംഭിച്ച് ഈ വര്‍ഷം ഫെബ്രുവരി 11നാണ് അവസാനിച്ചത്. ആദ്യഘട്ടത്തില്‍ അബുസ്ലോഫില് നിന്നും സുബാറ വരെയുള്ള പ്രദേശങ്ങളിലാണ് 30 കിലോമീറ്റര്‍ ദൂരത്തില്‍ ശുദ്ധീകരണ പ്രക്രിയ നടത്തിയത്. അല്‍ ജമീല്‍, ഖദാജ്, അരിഷ്, അല്‍ ഹദിയ, ഫരീഹ എന്നിവിടങ്ങളിലായി നടത്തിയ കാമ്പയിനിൽ 520 ടണ്‍ മാലിന്യമാണ് നീക്കം ചെയ്തത്.രണ്ടാം ഘട്ടത്തില്‍ സുബാറ മുതല്‍ ഉം ഹിഷ് വരെ നടത്തിയ വൃത്തിയാക്കലില്‍ 232 ടണ്‍ മാലിന്യം നീക്കം ചെയ്തു. ഉം ഹിഷില് നിന്നും സിക്റീത്ത് വരെ നടത്തിയ മൂന്നാം ഘട്ടം ശുദ്ധീകരണ പ്രവര്‍ത്തനങ്ങളില്‍ 152 ടണ്‍ മാലിന്യം എടുത്തുമാറ്റാനായി. കടല്‍ത്തീരങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ സഹകരിക്കണമെന്ന് അല്‍ ശാഫി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.