ദോഹ: സെക്കൻറ് ഷിഫ്റ്റ് തുടങ്ങാൻ അനുമതി ലഭിച്ച ഇന്ത്യൻ സ്കൂളുകൾ പ്രവേശന നടപടികൾ തൽക്കാലം നിർത്തിവെച്ചു. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തില്‍നിന്ന് തുടർതീരുമാനങ്ങളും സ്ഥിരീകരണവും ലഭിക ്കുന്നതുവരെയാണ് ഇതെന്ന് സ്കൂൾ അധികൃതർ പറയുന്നു. എംഇഎസ്, ഐഡിയല്‍ തുടങ്ങിയ ഇന്ത്യന്‍ സ്കൂളുകളിലെ സായാഹ്ന ഷിഫ്റ്റിലേക്കുള്ള നടപടികൾ ആണ് നിര്‍ത്തിവെച്ചത്. രണ്ടാം ഷിഫ്റ്റിലേക്കുള്ള പ്രവേശനം റദ്ദാക്കാന്‍ മന്ത്രാലയത്തില്‍നിന്ന് നിര്‍ദേശം ലഭിച്ചതായും ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രാലയത്തില്‍ നിന്നുള്ള കൂടുതല്‍ നിര്‍ദേശങ്ങള്‍ക്കായി രക്ഷിതാക്കള്‍ കാത്തിരിക്കണമെന്നും എംഇഎസ് ഇന്ത്യന്‍ സ്കൂള്‍ അറിയിച്ചു. സായാഹ്ന ബാച്ചിലേക്കുള്ള രജിസ്ട്രേഷന് പ്രവേശന പരീക്ഷകള്‍ റദ്ദാക്കിയതായി ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
സ്കൂളിലെ സായാഹ്ന ബാച്ചിലേക്കുള്ള പ്രവേശനം ഫെബ്രുവരി 18 മുതല്‍ തുടങ്ങിയിരുന്നു. ഒന്നുമുതല്‍ ഒമ്പതുവരെ ക്ലാസുകളിലേക്ക് പ്രവേശന പരീക്ഷ നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതാണിപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. ഇന്ത്യന്‍ സ്കൂളുകളിലുള്പ്പടെ സീറ്റുകൾ ലഭിക്കാതെ നിരവധി കുട്ടികൾ പുറത്തുനിൽക്കേണ്ട അവസ്ഥയുള്ളതിനാലാണ് നാല് ഇന്ത്യൻ സ്കൂളുകളിലടക്കം സെക്കൻറ് ബാച്ചു കൂടി ആരംഭിക്കാൻ വിദ്യാഭ്യാസമന്ത്രാലയം നേരത്തെ അനുമതി നല്‍കിയത്. നിലവില്‍ സ്കൂളുകളില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികളുടെ ചില രക്ഷിതാക്കൾ രണ്ടാം ഷിഫ്റ്റിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യങ്ങൾ പറഞ്ഞ് വിദ്യാഭ്യാസമന്ത്രാലയത്തെ ചില രക്ഷിതാക്കള്‍ സമീപിക്കുന്ന സ്ഥിതിയുമുണ്ടായി. അതേ സമയം സെക്കൻറ് ഷിഫ്റ്റുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വിദ്യാഭ്യാസമന്ത്രാലയം പരിശോധിച്ചുവരികയാണ്. സായാഹ്ന ബാച്ച് തുടങ്ങുേമ്പാഴുള്ള വിവിധ ഘടകങ്ങളും പരിശോധിക്കുന്നുണ്ട്. കുട്ടികൾക്ക് ആവശ്യത്തിന് സീറ്റ് ലഭിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്. എന്നാൽ ഫീസ് കുറഞ്ഞ സ്കൂളുകളിലേക്ക് വിദ്യാർഥികൾ മാറുന്നതടക്കമുള്ള കാര്യങ്ങളും തുടർപരിശോധനയിൽ പരിഗണിക്കുന്നുണ്ട് എന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.