ദോഹ: കാറിനകത്തെ മലിനവായു ശുദ്ധീകരിക്കുന്ന പ്രത്യേക ഉപകരണം ബ്ലൂഎയർ വിപണിയിലി റക്കി. കാറിനുള്ളിൽയാത്രക്കാർക്ക് ദോഷകരമാകുന്ന മലിനവായു ആറു മിനുട്ടിനുള്ളിൽ ശ ുദ്ധീകരിക്കുന്ന ബ്ലൂഎയർ കാബിൻ കാർ എയർ പ്യൂരിഫയർ ആണ് ഖത്തർ വിപണിയിൽഎത്തിയത്.
99.97% വരെ ശുദ്ധീകരണപ്രക്രിയ നടത്തുന്ന ഉപകരണം കാർ സീറ്റിെൻറ ഹെഡ്റെസ്റ്റിൽ ഘടിപ്പപിക്കുകയണ് ചെയ്യേണ്ടത്. പ്രവർത്തിക്കുേമ്പാൾ പുറത്തേക്ക് ശബ്ദം കേൾപ്പിക്കില്ല. സെൻസറുകൾ, ഒാേട്ടാമോഡ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയുണ്ട്. പൊടിപടലം, അണുക്കൾ തുടങ്ങിയവ കാറിനുള്ളിൽ നിന്ന് ഇൗ ഉപകരണം പുറന്തള്ളും. ആഗോളസുരക്ഷാമാനദണ്ഡങ്ങൾ, ഗുണമേൻമ എന്നിവ ഉറപ്പുവരുത്തിയാണ് കാർ എയർ പ്യൂരിഫയർ നിർമിച്ചിരിക്കുന്നത്.
ഉപകരണത്തിെൻറ ലോഞ്ചിങ് ചടങ്ങിൽ ജേമ്പാ ഇലക്ട്രോണിക്സ് വൈസ്ചെയർമാനും മാനേജിങ് ഡയറക് ടറുമായ സജീദ് ജാസിം മുഹമ്മദ് സുലൈമാൻ, ബ്ലൂ എയർ മിഡിൽ ഇൗസ്റ്റ് ജനറൽ മാനേജർ ടി.ആർ. ഗണേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.