ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിെൻറ ഭാഗമായി കൾച്ചറൽ ഫോറം സംഘടി പ്പിക്കുന്ന മൂന്നാമത് ‘എ ക്സ്പാറ്റ് സ്പോട്ടീവ്’ ഇന്ന് സമാപിക്കും.
16 ഇ നങ്ങളിൽ 16 ടീമുകൾ അണിനിരക്കുന്ന സ്പോട്ടീവിെൻറ രണ്ടാം ദിന മത്സരങ്ങൾ ഇന്ന് രാവിലെ ഏഴ് മണി മുതൽ ഖത്തർ സ്പോർട്സ് ക്ലബിൽ ആരംഭിക്കും. 800ൽ അധികം കായിക താരങ്ങൾ മൽസരിക്കും. ഓട്ടം, ലോംഗ് ജമ്പ്, ഹൈ ജെമ്പ്, ജാവലിൻ, ഷോട്ട്പുട്ട്, പഞ്ചഗുസ്തി , 4x100 മീറ്റർ റിലെ, വോളിബോൾ, ഷട്ടിൽ ബാഡ്മിൻറൺ ഡബിൾ, പെനാൽറ്റി ഷൂട്ട് ഔട്ട്, കമ്പവലി എന്നിവയാണ് പ്രധാന മത്സരങ്ങൾ. ഗൾഫ് മേഖല യിലെ പ്രമുഖ കഫെ ബ്രാൻഡായ ടീ ടൈം ഗ്രൂപ്പാണ് മുഖ്യപ്രയോജകർ. ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെ ഡറേഷെൻറ അംഗീകാരത്തോടെയാണ് പരിപാടി. വൈകുന്നേരം 5.30 മുതൽ നടക്കുന്ന സ്പോട്ടീവ് ഫിയസ്റ്റയിലും സമ്മാന ദാന പരിപാടിയിലും പ്രമുഖർ സം ബന്ധിക്കും. ഖത്തർ–ഇന്തോ സാംസ്കാരിക പരിപാടികൾ ഉണ്ടാകും.
ഏഷ്യൻ കപ്പ് വിജയാഘോഷപരിപാടി യിൽ പ്രമുഖ ഖത്തരി ഗായകൻ അലി അബ്ദുസത്താർ ഗാനങ്ങളാലപിക്കും. പ്രവാസി ഗായകരായ റിയാസ് ക രിയാട്, മൈഥലി ഷേണായ്, ശിവപ്രിയ തുടങ്ങിയ ഗായകരും ഗാനമേളയിൽ പങ്കെടുക്കും. ഫെഡറേഷൻ സെക്ര ട്ടറി ജനറലും സ്പോർട്സ് വിഭാഗം ഡയരക്ടറുമായ ഈസ അബ്ദുല്ല അൽ ഹറമൈൻ, ഖത്തർ ഫുട്ബോൾ അസോസിയേഷൻ ഡയറക്ടർ ബോർഡ് അംഗം അഹമ്മദ് അബ്ദുൽ അസീസ് അൽബൂ ഐനൈൻ, ഖത്തർ പോലീസ് ഫെഡറേഷൻ അഡ്മിനിസ്േട്രഷൻ മേധാവി ക്യാപ്റ്റൻ ബാദി ജൗഹർ സഈദ് അബ്ദുല്ല, ഹമദ് മെ ഡിക്കൽ കോർപ്പറേഷൻ ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസർ അലി അബ്ദുല്ല അൽ ഖാതർ, കേരള സീനിയർ വ നിതാ വോളിബോൾ ടീ ക്യാപ്റ്റൻ ഫാത്തിമ റുക്സാന, വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ കേരള ജനറൽ സെക്ര ട്ടറി സുരേന്ദ്രൻ കരിപ്പുഴ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. കൾച്ചറൽ ഫോറം പവിലിനിയിൽ നോർക തിരിച്ചറിയൽ കാർഡ്, പ്രവാസി ക്ഷേമ പെൻഷൻ എന്നിവക്ക് ഓ ൺലൈൻ അപേക്ഷിക്കാൻ സൗകര്യമുണ്ടാകും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം പാസ്പോർട്ട്, ഖത്തർ ഐഡി എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.