ദോഹ: ഫ്രാൻസിൽ നിന്ന് തങ്ങളുടെ ആദ്യ റേഫല്‍ യുദ്ധ വിമാനം ഖത്തര്‍ സ്വീകരിച്ചു. ഫ്രാന്‍സുമായി ഒ പ്പുവച്ച കരാറിെൻറ അടിസ്ഥാനത്തില്‍ ഈ വര്‍ഷം മുതല്‍ റേഫല്‍ യുദ്ധവിമാനങ്ങള്‍ ഖത്തറിന് ലഭിച്ചുതുടങ്ങുമെന്ന് നേരത്തെ ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. 2015 മേയിലാണ് 24 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് ഖത്തര്‍ ഓര്‍ഡര്‍ നല്‍കിയത്. തെക്ക് പടിഞ്ഞാറന്‍ ഫ്രാന്‍സിലെ മെരിഗ്നാകില് കഴിഞ്ഞദിവസം നടന്ന ചടങ്ങിലാണ് ഫ്രഞ്ച് എയര്‍ക്രാഫ്റ്റ് നിര്‍മാതാക്കളായ ദസ്സാള്‍ട്ട് ഏവിയേഷനില്‍നിന്ന് ആദ്യ വിമാനം സ്വീകരിച്ചത്. ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്അത്വിയ്യയും ദസ്സാള്‍ട്ട് ഏവിയേഷന്‍ ചീഫ് എറിക് ട്രാപ്പിയറും ചടങ്ങിൽ പങ്കെടുത്തു. ഖത്തര്‍ അമീരി വ്യോമസേനാ കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുബാറക്ക് അല്ഖയാറിനും പങ്കെടുത്തു.
ഖത്തർ പിന്നീട് പന്ത്രണ്ട് യുദ്ധവിമാനങ്ങള്‍ക്കു കൂടി ഓര്‍ഡര്‍ നല്‍കിയിരുന്നു. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവല്‍ മാക്രോണിെൻറ ഖത്തര്‍ സന്ദര്‍ശനത്തിെൻറ ഭാഗമായിട്ടായിരുന്നു കരാറിലേര്‍പ്പെട്ടത്. ഇതു പ്രകാരമുള്ള 36 റേഫല്‍ വിമാനങ്ങളും 2022നുള്ളില്‍ ഖത്തറിലെത്തും. 2004 മുതല്‍ ഫ്രഞ്ച് വ്യോമസേനയുടെ ഭാഗമാണ് ഇരട്ട എന്‍ജിനുകളുള്ള ഇൗ യുദ്ധവിമാനം. അത്യാധുനിക സജ്ജീകരണങ്ങളും ക്രമീകരണങ്ങളുമാണ് ഖത്തര്‍ വാങ്ങുന്ന യുദ്ധ വിമാനത്തിലുള്ളത്. സൈനിക മേഖലയില്‍ ഖത്തറും ഫ്രാന്‍സും തമ്മില്‍ മികച്ച ബന്ധമാണുള്ളത്. മിറാഷ് എഫ്1, ആല്‍ഫ ജെറ്റ്, മിറാഷ് 2000 എന്നീ യുദ്ധവിമാനങ്ങളും ഫ്രാന്‍സ് ഖത്തറിന് നല്‍കിയിട്ടുണ്ട്. ഖത്തറിലെ അല്‍ഉദൈദ് എയര്‍ബേസില്‍ കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി ഫ്രഞ്ച് സൈനിക ട്രൂപ്പിെൻറ സാന്നിധ്യമുണ്ട്. യോഗ്യരായ ഖത്തരി പൈലറ്റുമാരായിരിക്കും ഖത്തരി റേഫല്‍ പറത്തുക. പൈലറ്റുമാരോടെയാണ് വിമാനം ആദ്യം ഖത്തറിലെത്തുക. ഖത്തരി റാഫേല്‍ സ്ക്വാഡ്രണ്‍(ക്യുആര്‍എസ്) പദ്ധതിയുടെ ഭാഗമായി ഏകദേശം 200ഓളം ഖത്തരി പൈലറ്റുമാര്‍, ടെക്ക്നീഷ്യന്‍സ്, മെക്കാനിക്സ് തുടങ്ങിയവര്‍ ഫ്രാന്‍സില്‍ പരിശീലനം നടത്തിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.