ദോഹ: മരുഭൂമിയിലെ ഇസ്ബകളിൽ തൊഴിലെടുക്കുന്ന കുറഞ്ഞ വേതനക്കാരും ഇടയരുമായ 400 സാധാ രണ തൊഴിലാളികൾക്ക് തൊഴിൽ മന്ത്രാലയവുമായി ചേർന്ന് ഖത്തർ ചാരിറ്റി ശൈത്യകാല കിറ്റു കൾ വിതരണം ചെയ്തു. സിംസിമാ, അൽഖോർ, ശഹാനിയ, വക്റ തുടങ്ങിയ സ്ഥലങ്ങളിലെ കുറഞ്ഞ വരുമാനക്കാരുടെ ക്യാമ്പുകൾ കണ്ടെത്തി അറബി ആഫ്രിക്കൻ ഏഷ്യൻ തൊഴിലാളികൾക്കാണ് ജാക്കെറ്റ്, ഷൂ, സോക്സ്, ഷാൾ, ബ്ലാങ്കെറ്റ്, തൊപ്പി എന്നിവയടങ്ങുന്ന കിറ്റുകൾ നൽകിയത്.
തൊഴിലാളികൾക്കായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിലെ വിഷ്ണു പ്രസാദിെൻറ നേതൃത്വത്തിൽ ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ തുടങ്ങിയ പരിശോധനകളും നടത്തി. നാല് ദിവസങ്ങളിലായി നടന്ന കിറ്റ് വിതരണ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം വക്റ ഇസ്ബയിൽ തൊഴിൽ മന്ത്രാലയത്തിലെ ആരോഗ്യ സുരക്ഷാ സൂപ്പർവൈസർ ഖലീൽ അൽ ഇമാദി നിർവഹിച്ചു. ഖത്തർ ചാരിറ്റി പ്രൊജക്റ്റ് ആൻറ് ഡെവലപ്മെൻറ് ഡയറക്ടർ ഫരീദ്ഖലീൽ സിദ്ദീഖി സംസാരിച്ചു.എഫ് സി സി ഡയറക്ടർ ഹബീബ് റഹ്മാൻ കിഴിശ്ശേരി, എൻ പി അഷ്റഫ്, ജസീം മുഹമ്മദ്, അബ്ദുസ്സമദ് കൊട്ടംപാറ, റഷീദ് ചെറുവണ്ണൂർ, ശിഹാബ് ഓമശ്ശേരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.