ദോഹ: യുഎഇയില്‍ നടന്ന എഎഫ്സി ഏഷ്യന്‍ കപ്പിലെ ഏറ്റവും മികച്ച ഗോള്‍ കണ്ടെത്തുന്നതിനു ള്ള വോട്ടെടുപ്പ് തുടങ്ങിയപ്പോൾ അതിൽ ഖത്തറിെൻറ നാലുഗോളുകളും ഇടം നേടി. ഇതടക്കമുള്ള പത്ത് ഗോളുകളിൽ നിന്നാണ് ഏറ്റവും മികച്ചത് തെരഞ്ഞെടുക്കുക. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫഡറേഷനാണ്(എഎഫ്സി) മികച്ച ഗോളിനുള്ള ഫാന്‍സ് വോട്ടിന് തുടക്കമിട്ടത്. ടൂര്‍ണമെൻറിലെ ടോപ്സ്കോറര്‍ അൽ മുഅസ് അലിയുടെയും അബ്ദുല്‍അസീസ് ഹാതിമിെൻറയും രണ്ടു വീതം ഗോളുകളാണ് ഇതിൽ ഇടംനേടിയത്.
ഫൈനലില്‍ ജപ്പാനെതിരെ അലി സിസര്‍കട്ടിലൂടെ നേടിയ ഗോള്‍, അതേ മത്സരത്തില്‍തന്നെ ഹാതിം നേടിയ ഗോള്‍, സെമിയില്‍ അലി യുഎഇക്കെതിരെ നേടിയ ഗോള്‍, ക്വാര്‍ട്ടറില്‍ ഹാതിം ദക്ഷിണ കൊറിയക്കെതിരെ നേടിയ ഗോള്‍ എന്നിവയാണ് പട്ടികയിലുള്ളത്. തായ്ലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ താരം സുനില്‍ഛേത്രി നേടിയ ഗോളും പട്ടികയിലുണ്ട്. ചൈനയുടെ വൂ ലി, ഇറാഖിെൻറ മുഹ്നദ് അലി, വിയറ്റ്നാമിെൻറ ഗുയെന്‍ ക്വാങ് ഹെയ്, ജപ്പാെൻറ സുകസ ഷിയോതനി, ജോർദാെൻറ ബഹ അബ്ദുല്റഹ്മാന് എന്നിവരുടേതാണ് മറ്റു അഞ്ചു ഗോളുകള്‍. ഇന്നലെ വൈകുന്നേരം വരെയുള്ള വോട്ടെടുപ്പ് പ്രകാരം ചൈനയുടെ വൂ ലിയുടെ ഗോളിന് 44ശതമാനവും വിയറ്റ്നാമിെൻറ ഗുയെന്‍ ക്വാങ് ഹെയ് നേടിയ ഗോളിന് 41ശതമാനവും വോട്ട് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.