ദോഹ: ഫാൽക്കണുകളിലെ സുന്ദരികളെ കണ്ടെത്തി. ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനിയുടെ ര ക്ഷാകർതൃത്വത്തിൽ അൽ ഗന്നാസ് സൊസൈറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര ഫാ ൽക്കൺ, വേട്ട ഫെസ്റ്റിവലിന് കതാറ കൾച്ചറൽ വില്ലേജിൽ ഉജ്വല പരിസമാപ്തി. അവസാന ദിവസം നടന്ന ഫാൽക്കൺ സൗന്ദര്യമത്സരത്തിൽ ഫ്രീ മോൺസ്റ്റർ വിഭാഗത്തിൽ 71 പക്ഷികൾ പങ്കെടുത്തു. ശൈഖ് സഈദ് ബിൻ അബ്ദുൽ അസീസ് ആൽഥാനി ഒന്നാമതെത്തി. ഏഴ് ലക്ഷം റിയാലാണ് ശൈഖ് സഈദ് സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് ലുസൈൽ ടീമും (അഞ്ച് ലക്ഷം റിയാൽ) മൂന്നാമതായി സഅദ് ഈസ്സാ സഅദ് അൽ കഅ്ബിയും (മൂന്ന് ലക്ഷം റിയാൽ) ഫിനിഷ് ചെയ്തു. ഫ്രീ കാറ്റഗറി(ഹാച്ചറി)യിൽ 16 പക്ഷികളാണ് പങ്കെടുത്തത്. ഹമദ് നാസർ അൽ മുഹന്നദി (രണ്ട് ലക്ഷം റിയാൽ) ഒന്നാമതെത്തിയപ്പോൾ, രണ്ട്, മൂന്ന് സ്ഥാനം യഥാക്രമം ശൈഖ് അഹ്മദ് ബിൻ അബ്ദുൽ അസീസ് ആൽഥാനി (ഒന്നര ലക്ഷം റിയാൽ), ടൊയോട്ട ടീം (ഒരു ലക്ഷം റിയാൽ) എന്നിവർ കരസ്ഥമാക്കി.
ജേതാക്കൾക്കുള്ള സമ്മാ നദാന ചടങ്ങിൽ അമീറിെൻറ സ്വകാര്യ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു. വിവിധ മത്സരങ്ങളിലെ ജേതാക്കൾക്കുള്ള സമ്മാനദാനം ഖത്തർ ഒളിംപിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനി നിർവഹിച്ചു. ജനുവരി അഞ്ച് മുതൽ ഫെബ്രുവരി മൂന്ന് വരെ സീലൈനിലെ സബഖത് മർമിയിലാണ് അന്താരാഷ്ട്ര ഫാൽക്ക ൺ, വേട്ട ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. ഹദദ് തഹദ്ദീ, ഖർനാസ് ഷാഹീൻ, ജൈർ ഷാഹീൻ, ത്വലഅ് ചാമ്പ്യൻഷിപ്പ്, നഖ്ബ തുടങ്ങി ഒരു മാസക്കാലം നീണ്ടുനിന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്കും ശൈഖ് ജൂആൻ സമ്മാനം നൽകി. വാശിയേറി മത്സരമായിരുന്നു ഇത്തവണ നടന്നതെന്ന് അൽ മസായിൻ സമിതി ഡയറക്ടർ അബ്ദുല്ല ഹമദ് അൽ മഹ്ഷാദി പറഞ്ഞു. മേള വമ്പൻ വിജയകരമായിരുന്നുവെന്ന് കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.