ദോഹ: രാജ്യത്തിെൻറ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് ശേഷമുള്ള വെള്ളം ഒഴുക്കികളയുന്നതിന ുള്ള പദ്ധതിയിൽ നിർണായക പുരോഗതി. സംസ്കരിച്ച മലിനജലം കടലിലേക്ക് ഒഴുക്കി കളയുന്നതിനുള്ള ഭീമൻ തുരങ്കത്തിെൻറ നിർമാണം തുടങ്ങി. മിസൈമീർ പമ്പിങ് സ്റ്റേഷനിൽ നിന്ന് സംസ്കരിച്ച മലിന ജലമാണ് 10 കിലോമീറ്റർ നീളമുള്ള തുരങ്കത്തിലൂടെ ഒഴുക്കികളയുക. തുരങ്കത്തിെൻറ നിർമാണമാണ് അഷ്ഗാൽ തുടങ്ങിയത്. മിസൈമീർ പമ്പിങ് സ്റ്റേഷൻ പദ്ധതിയിലെ പ്രധാനപ്പെട്ട ഘട്ടമാണിത്. ദോഹയുടെ വിവിധ ഭാഗങ്ങളിലെ അഴുക്കുചാൽ ശൃംഖലകളിൽ നിന്നുള്ള വെള്ളം മിസൈമീർ പദ്ധതിയിലാണ് എത്തിച്ചേരുക. ഇത് രാജ്യാന്തര നിലവാരത്തിന് അനുസൃതമായി സംസ്കരിക്കും. പിന്നീട് തീരത്ത്നിന്ന് പത്തു കിലോമീറ്റർ മാറി കടലിലേക്ക് ഒഴുക്കി കളയുകയാണ് ചെയ്യുക. വെള്ളം കടലിലേക്ക് ഒഴുക്കി കളയുന്നതിന് നിർമ്മിക്കുന്ന ലോകത്തെ ഏറ്റവും വലിയ തുരങ്കമാണിത്.
കടലിെൻറ അടിത്തട്ടിൽ നിന്ന് 15 മീറ്റർ ആഴത്തിൽ, 3.7 മീറ്റർ വ്യാസത്തിലുമാണ് തുരങ്കം നിർമിക്കുന്നത്. ഇത് ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. വ്യത്യസ്തമായ ഭൂപ്രകൃതിയാണ് കാരണം. അപ്രതീക്ഷിതമായ സാഹചര്യങ്ങൾ പോലും നേരിടേണ്ട അവസ്ഥ വന്നേക്കാം. തുരങ്ക നിർമാണത്തിനുള്ള ടണൽ ബോറിങ് മെഷിെൻറ (ടിബിഎം) പ്രവർത്തനം ഞായറാഴ്ച മുതൽ ആരംഭിച്ചു. കടലിെൻറ അടിത്തട്ടിന് അടിയിലാണ് തുരങ്ക നിർമാണം. ഇതിന് പ്രത്യേക ടിബിഎമ്മും വൈദഗ്ധ്യമുള്ള ജീവനക്കാരും വേണം.എർത്ത് പ്രഷർ ബാലൻസ്(ഇപിബി) എന്ന സാങ്കേതിക സംവിധാനത്തിൽ പ്രവർത്തിക്കുന്ന ടിബിഎമ്മാണ് തുരങ്ക നിർമാണത്തിന് ഉപയോഗിക്കുന്നത്. തുരങ്ക നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് എല്ലാവിധ സുരക്ഷയും ഉറപ്പുവരുത്തും. തുരങ്കത്തിലേക്ക് കടൽ ജലം പ്രവേശിക്കാത്ത രീതിയിലാണ് നിർമാണം.അഷ്ഗാൽ പ്രസിഡൻറ് സആദ് ബിൻ അഹമ്മദ് അൽ മുഹന്നദി, ഡ്രെയിനേജ് നെറ്റ്വർക്ക്സ് പ്രൊജക്റ്റ്സ് വിഭാഗം മാനേജർ ഖാലിദ് അൽ ഖയാറിൻ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രവൃത്തി തുടങ്ങിയത്. മിസൈമീർ പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് ഇതെന്ന് അഷ്ഗാൽ പ്രസിഡൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.