ദോഹ: ഇന്ന് ലോകകാൻസർ ദിനം. രാജ്യത്തെ അർബുദ രോഗികളിൽ 56 ശതമാനവും പുരുഷൻമാർ. പുതിയ കണക്കുകൾ പ്ര കാരം 1465 പേർ പുതുതായി അർബുദരോഗത്തിന് ഹമദ് മെഡിക്കൽ കോർപറേഷന് കീഴിൽ ചികിത്സ തേടിയിട്ടുമുണ്ട്. നാഷണൽ സെൻറർ ഫോർ കാൻസർ കെയർ ആൻഡ് റിസർച്ച് സെൻററാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2015ലെ കണക്കുകൾ പ്രകാരം പുരുഷൻമാരിലാണ് ഏറ്റവും കൂടുതൽ അർബുദരോഗികൾ. ലോക കാൻസർ ദിനമായ ഇന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിൽ വിവിധ ബോധവൽ കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ‘ഐ ആം ആൻഡ് ഐ വിൽ’ എന്ന പ്രമേയത്തിലൂന്നിയുള്ള ഈ വർഷത്തെ കാൻസർ ദിനാചരണത്തോടനുബന്ധിച്ച് മന്ത്രാലയം വിവിധ പരിപാടികൾ നടത്തും.
ഹമദ് മെഡിക്കൽ കോർപറേഷൻ, ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ, ഖത്തർ കാൻസർ സൊസൈറ്റി തുടങ്ങിയവർ ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ ബോധവൽകരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്തെ കാൻസർ രോഗികളുടെ എണ്ണം കുറച്ച് കൊണ്ടുവരുന്നതോടൊപ്പം ഫലപ്രദമായ മാർഗങ്ങളിലൂടെ അതിനെ പ്രതിരോധിക്കുന്നതിന് ജങ്ങൾക്കിടയിൽ ബോധവൽകരണം സൃഷ്ടിക്കൽ കൂടിയാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യം വെക്കുന്നത്. അർബുദരോഗവുമായി ബന്ധപ്പെട്ടുള്ള ബോധവൽകരണം ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്നും വളരെ നേരത്തെ തന്നെ രോഗം കണ്ടെത്തുന്നതിന് ബോധവൽകരണ പരിപാടികൾ സഹായകമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കാൻസർ രോഗം കുറച്ച് കൊണ്ടുവരുന്നതിന് ഒരാൾക്ക് എന്ത് ചെയ്യാൻ കഴിയുമെന്നതാണ് ‘ഐ ആം ആൻഡ് ഐ വിൽ’ പ്രമേയം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് നാഷണൽ കാൻസർ േപ്രാഗ്രാം ഡയറക്ടർ കാതറിൻ ഗില്ലസ്പി പറഞ്ഞു. പുകവലി പോലെയുള്ള ദുശീലങ്ങളിൽ നിന്ന് അകന്ന് നിൽക്കാനുള്ള ശ്രമങ്ങൾക്ക് മുൻഗണന നൽകണം. കുടുംബാംഗങ്ങളെ കാൻസർ നേരത്തെ കണ്ടെത്തുന്നതിനുള്ള പരിപാടികളിലും ടെസ്റ്റുകളിലും പങ്കെടുപ്പിക്കാൻ േപ്രാത്സാഹിപ്പിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2018ൽ മാത്രം 96 ദശലക്ഷം ആളുകളാണ് അർബുദരോഗത്താൽ ലോകത്ത് മരണമടഞ്ഞത്. കാൻസർ പ്രതിരോധത്തിെൻറയും ചികിത്സയുടെയും പ്രധാന്യം ഉയർത്തിക്കാട്ടാൻ ലോക കാൻസർ ദിനം അവസരമാണെന്ന് എൻ സി സി സി ആർ ഓങ്കോളജി വകുപ്പ് സീനിയർ കൺസൾട്ടൻറ് ഡോ. മുഹമ്മദ് ഉസാമ അൽ ഹുംസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.