നിറഞ്ഞ സദസിൽ സം​ഗീ​ത വി​ദ്യാ​ർ​ഥിക​ൾ അ​രങ്ങേറി

ദോഹ: സ്കി​ൽ​സ് ഡെ​വ​ല​പ്മെ​ൻറ്​ സെ​ൻററിലെ ശാ​സ്ത്രീ​യ നൃ​ത്ത^സം​ഗീ​ത വി​ദ്യാ​ർ​ത്ഥി​ക​ളുടെ അ​ര​ങ്ങേ​റ്റ ം ‘സ്വരലയം’ വ്യത്യസ്​തമായി. 175 ഓ​ളം കു​ട്ടി​ക​ൾ അ​ര​ങ്ങേ​റി. ന​ർ​ത്ത​കി​യും ച​ല​ച്ചി​ത്ര താ​ര​വു​മാ​യ ര​ച​ന നാ​രാ​യ​ണ​ൻ​ കു​ട്ടി​യാ​യി​രു​ന്നു മുഖ്യാതിഥി. ലെ​ഫ്റ്റ​നൻറ്​ ഫ​ദ​ൽ നാ​സ്സ​ർ അ​ൽ സാ​ദി (ഹെ​ഡ് ഓ​ഫ് ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് സൗ​ത്ത് സെ​ക്യൂ​രി​റ്റി ഡി​പ്പാ​ർ​ട്മെ​ൻറ്​), ശൈഖ്​ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ല്ലാ​ഹ് ആൽഥാനി (ഹെ​ഡ് ഓ​ഫ് ഇ​​േൻറ​ർ​ണ​ൽ ട്രെ​യി​നി​ങ്​ ജു​വ​നൈ​ൽ പോ​ലീ​സ് ഡി​പ്പാ​ർ​ട്മെ​ൻറ്​), ഫൈ​സ​ൽ ഹു​ദ​വി (ക​മ്മ്യൂ​ണി​റ്റി റീ​ച് ഔ​ട്ട് ഓ​ഫീ​സ് കോ​ർ​ഡി​നേ​റ്റ​ർ) തുടങ്ങഇയവർ പ​െങ്കടുത്തു. ഐ ​സി ബി ​എ​ഫ് പ്രസിഡൻറും എ​സ് ഡി ​സി മാ​നേ​ജി​ങ്ങ് ഡി​റ​ക്ട​റു​മാ​യ പി ​എ​ൻ ബാ​ബു​രാ​ജ​ൻ, ഡയ​റ​ക്ട​ർ​മാ​രാ​യ പി ​വി​ജ​യ​കു​മാ​ർ, എ ​കെ ജ​ലീ​ൽ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.