ദോഹ: ഫെബ്രുവരി എട്ടിന് നടക്കുന്ന മൂന്നാമത് ദോഹ ട്രയാത്ലണിന് വൻ ഒരുക്കങ്ങൾ. നീന്തല്‍, സൈ ക്ലിങ്, ഒാട്ടം എന്നിവ കൂടിച്ചേര്‍ന്ന കായികഇനമാണ് ട്രയാത്ലണ്. അമച്വര്‍, പ്രഫഷനല്‍ അ ത്ലറ്റുകളാണ് പങ്കെടുക്കുക. സ്പ്രിൻറ്, ഒളിമ്പിക്, സൂപ്പര്‍ സ്പ്രിൻറ് എന്നീ വിഭാഗങ്ങളിലും മത്സരം ഉണ്ട്. രജിസ്ട്രേഷന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 2018^19 സീസണിലെ ഖത്തര്‍ ദേശീയ ട്രയാത്ലണ് സീരിസിലെ അഞ്ചുപരിപാടികളില് മൂന്നാമത്തേതാണ് ദോഹയിലേത്. ഇതിനു മുമ്പ് ലുസൈല്‍ ട്രയാത്ലണും പേള്‍ ട്രയാത്ലണും നടത്തിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ദോഹ ട്രയാത്ലണിെൻറ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. വ്യക്തിഗത^റിലേ മത്സരങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യമുണ്ട്.
വ്യക്തിഗത ഇനത്തില്‍ സൂപ്പര്സ്പ്രിൻറ് വിഭാഗത്തിലും മത്സരിക്കാം. പുരുഷന്മാര്ക്കും വനിതകള്‍ക്കും 13 മുതല്‍ 15 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കും ഇതിൽ രജിസ്റ്റര്‍ ചെയ്യാം. എഴു മുതല്‍ ഒമ്പത് വയസുവരെയും 10 മുതല്‍ 12 വയസുവരെയും പ്രായമുള്ള കുട്ടികള്‍ക്കായി ഇത്തവണ കിഡിസ് ഡ്യുയാത്ലണും ഉണ്ട്്. ഖത്തര്‍ സൈക്ലിങ് ആൻറ് ട്രയാത്ലണ് ഫെഡറേഷന്(ക്യുസിടിഎഫ്), പ്രാദേശിക കായിക വിപണന ഏജന്‍സി തസാമ സ്പോര്‍ട്സ് ഡെവലപ്മെൻറ് എന്നിവയുടെ സഹകരണത്തോടെയാണ് ട്രയാത്ലണ്. മ്യൂസിയം ഓഫ് ഇസ്ലമിക് ആര്ട്ടിെൻറയും ടൂറിസം കൗണ്‍സിലിെൻറയും പങ്കാളിത്തമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.