ദോഹ: കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന മൂന്നാമത ് മഹാസീൽ കാർഷികമേളക്ക് ഇന്ന് കതാറയുടെ തെക്കൻ തീരത്ത് തുടക്കമാ കും. ജനുവരി അഞ്ചിന് മേള സമാപിക്കും. രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഒമ്പത് വരെയാണ് പ്രവേശന സമയം. 22 ഫാമുകളും പൂ നഴ്സറികളും ആറ് ദേശീയ കമ്പനികളുമാണ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. പാലുൽപന്ന മേഖലയിലും മാംസ വിപണിയിലുമുള്ള കമ്പനികളുടെ ഫ്രഷ് ഉൽപന്നങ്ങൾ വാങ്ങാനുള്ള സുവർണാവസരവുമാണ് മഹാസീൽ നൽകുന്നത്. വ്യത്യസ്ത ഇനങ്ങളിലുള്ള പച്ചക്കറികളും പഴങ്ങളുമാണ് മഹാസീലിൽ ശ്രദ്ധേയമാകുക. കൂടാതെ പൂക്കളും അ ലങ്കാര ചെടികളും വിൽപനക്കെത്തുന്നുണ്ട്.
ശുദ്ധമായ പാലുൽപന്നങ്ങളും തേനും പ്രാദേശിക ഫാമുകളിൽ നിന്നുള്ള ഈത്തപ്പഴവും സന്ദർശകർക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകും. മേള സന്ദർശിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും കുടുംബങ്ങൾക്കുമായി വ്യത്യസ്തമായ വിനോദ, വി ജ്ഞാന പരിപാടികളും ബോധവൽകരണ പരിപാടികളും മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ചെടികൾ നട്ടുവളർത്തൽ, പൂക്കൾ അലങ്കരിക്കൽ, കാർഷിക വിജ്ഞാനം തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക അവതരണവും ഉണ്ടാകും. പ്രാദേശിക ഫാമുകൾക്ക് മികച്ച അവസരമാണ് മഹാസീൽ ഒരുക്കുന്നത്. തദ്ദേശീയ ഉൽപന്നങ്ങൾ ന്യായമായ വിലക്ക് ലഭിക്കുമെന്നതും മഹാസീലിെൻറ സവിശേഷതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.