ദോഹ: തിരുപിറവിയുടെ ഒാർമയിൽ ക്രിസ്തുമസ് ആഘോഷിക്കാൻ നാടൊരുങ്ങി. കടകളി ൽ നേരത്തേ തന്നെ ക്രിസ്തുമസ്–പുതുവൽസര ആഘോഷത്തിനായി വിവിധയിനം കേക്കുകൾ ഒരുക് കിയിട്ടുണ്ട്. ദേശീയ ദിനം ആഘോഷിക്കുന്ന ഖത്തറിന് െഎക്യദാർഡ്യവുമായാണ് ആഘോഷങ്ങൾ നടക്കുന്നത്. കേക്കിൽ ഖത്തറിെൻറ ദേശീയ ചിഹ്നങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. പ്രവാസി മലയാളിയുടെ ആഘോഷങ്ങൾ ഡിസംബർ ആദ്യവാരം തന്നെ ആരംഭിച്ചിരുന്നു. ഇതിനായി നേരത്തേ തന്നെ വീടുകളും സ്ഥാപനങ്ങളും അലങ്കരിച്ചിരുന്നു. വൈവിധ്യമാർന്ന അലങ്കാരങ്ങളും നക്ഷത്ര വിളക്കുമായി അബു ഹമൂർ ഐ.ഡി.സി.സി കോംപ്ലക്സ് ദിവസങ്ങൾക്ക് മുേമ്പ പ്രകാശ പൂരിതമായി. ഹൃദയത്തിൽ നിറയുന്ന ആത്മീയതയും ഭാവിയുടെ പുത്തൻ പ്രതീക്ഷകളും ഉണർത്തി ദേവാലയ ങ്ങളിൽ ക്രിസ്തുമസ് ഗാനാലാപനം ഉയർന്നു.
ദോഹയിലെ സെൻറ് തോമസ് സി.എസ്.ഐ സഭയുടെ ക്രിസ്തുമസ് ആഘോഷങ്ങൾ വിപുലമായി നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഖത്തറിനും അമീർ ശൈഖ് തമീമിനും കൂടുതൽ അഭിവൃദ്ധിയുണ്ടാകാനുള്ള പ്രാർഥനയും െഎക്യദാർഡ്യപരിപാടികളും ഉണ്ടാകും. കരോൾ ഡിസംബർ 14ന് വൈകുന്നേരം ഏഴിന് ദേവാ ലയത്തിൽ നടന്നു. സഭാവികാരി റവ. രഞ്ജി കെ ജോർജിെൻറ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. മലങ്കര ഓ ർത്തഡോക്സ് ചർച്ച് ബോംബെ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കുറിലോസ് മെത്രാ പൊലീത്ത ക്രിസ്തുമസ് സന്ദേശം നൽകി. സഭയിലെ സ്ത്രീജന സഖ്യാംഗങ്ങളുടെ ക്രിസ്തുമസ് കരോൾ ഏറെ ഹൃദ്യമായിരുന്നു. റോസ്ലിൻ ജോർജിൻ, മിനി സജി എന്നിവർ നേതൃത്വം നൽകി. 25ന് ക്രിസ്തുമസ് ദിനത്തിൽ രാവിലെ അഞ്ചിന് വിശുദ്ധ കുർബാനയോടെ കൂടി ആരാധന നടക്കും. പുതുവൽസര ചടങ്ങുകൾ 31ന് രാത്രി 10ന് ദേവാലയത്തിൽ ആരംഭിക്കും. ക്രിസ്തുമസ് –പുതുവൽസര ആഘോഷത്തിെൻറ ഭാഗമായി പ്രശസ്ത പിന്നണി ഗായകരായ കെ.ജി.മാർ ക്കോസും എലിസബത്ത് രാജുവും നയിക്കുന്ന സംഗീത സന്ധ്യ ഐ.ഡി.സി.സി.അങ്കണത്തിൽ ജനുവരി അഞ്ചിന് അരങ്ങേറും. വൈകുന്നേരം 6.30 ന് ആരംഭിക്കും. ഡോ റെ മിഫ സെൻറർ ഫോർ മ്യൂസിക് ആർട്സ് ആൻറ് ഡാ ൻസ് നേതൃത്വം നൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.