ദോഹ: അൽ ജസീറയുടെ െപ്രാഡ്യൂസർ മഹ്മൂദ് ഹുസൈൻ ഈജിഷ്യൻ തടവിലായിട ്ട് രണ്ട് വർഷം കവിഞ്ഞു. കുറ്റം ചുമത്തപ്പെ ടാതെ വിചാരണയോ ശിക്ഷയോ ഇല്ലാ തെയാണ് മഹ്മൂദ് ഹുസൈനെ ഈജിപ്ഷ്യൻ ഭരണകൂടം തടവിൽ പാർപ്പിച്ചിരിക്കുന്നത്. വിചാരണയില്ലാതെ 24 മാസം തടവിലിടു കയെന്നത് അന്താരാഷ്ട്ര നിയമത്തിെൻറയും ഈജിപ്ഷ്യൻ നിയമത്തിെൻറയും പ്രത്യ ക്ഷമായ ലംഘനമാണെന്നിരിക്കെ അദ്ദേ ഹത്തിെൻറ മോചനവുമായി ബന്ധപ്പെട്ട ഈജിപ്ഷ്യൻ സർക്കാറിെൻറ അലംഭാവവും അനാസ്ഥയും അന്താരാഷ്ട്ര മാധ്യമരംഗത്ത് കടുത്ത പ്രതിഷേധനത്തിന് വഴിവെച്ചിട്ടുണ്ട്. പ്രതീക്ഷിച്ചതൊന്നും സംഭവിച്ചില്ല. ഒരു കു റ്റവും ചെയ്യാതെ വിചാരണയില്ലാതെ രണ്ട് വർഷമായി അദ്ദേഹം തടവിലാണെന്നത് ഏറെ ദുഖകരമായ അവസ്ഥയാണെന്നും അൽ ജസീറ മീഡിയാ നെറ്റ്വർക്ക് ആക്ടിംഗ് ഡയറക്ടർ മുസ്തഫാ സവാഖ് പറഞ്ഞു.
ഒരു നിയമവാഴ്ചയുമില്ലാത്ത രാജ്യമാണ് ഈജിപ്തെന്നതിന് ഇത് തെളിവാണെന്നും മാധ്യമപ്രവർത്തകരെയും മാധ്യമ സ്വാത ന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും ഒരുനിലക്കും വകവെക്കാത്ത, ആദരിക്കാത്ത സർക്കാരാണ് ഈജിപ്തിലേതെന്നും മുസ് തഫാ സവാഖ് കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തനങ്ങളിലെ വിവിധ മേഖല കളിൽ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിത്വ മാണ് മഹ്മൂദ് ഹുസൈൻ. 2011 മുതൽ 2013 വരെ ഈജിപ്തിലെ സംഭവവികാസങ്ങളു മായി ബന്ധപ്പെട്ട മഹ്മൂദ് ഹുസൈെൻറ പ രിപാടികൾക്ക് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. അദ്ദേഹത്തിെൻറ മാധ്യമ രം ഗത്തെ െപ്രാഫഷണലിസവും ധീരതയും ഏറ്റവും മികച്ച് നിന്ന സമയവുമായിരുന്നത്. വിദേശ ഫണ്ട് വാങ്ങി രാജ്യത്തിെൻറ പ്ര തിഛായ കളങ്കപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് മഹ്മൂദ് ഹുസൈനെ 2016 ഡിസംബർ 23ന് ഈജിപ്ഷ്യൻ സർക്കാർ കസ്റ്റഡിയിലെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.