ദോഹ: കതാറ കൾച്ചറൽ വില്ലേജിൽ ‘ഗ്രീൻ സിറ്റി’ ഫോട്ടോ പ്രദർശനത്തിന് തുടക്കമായി. പോ ളണ്ട് എംബസിയുമായി സഹകരിച്ച് കാലവസ്ഥാ ഉച്ചകോടിയുമായി ബന്ധപ്പെട്ടാണ് പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്. പോളണ്ട് അംബാസഡർ ജാനുസ് ജാൻകേയുമായി ചേർന്ന് കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഹരിതാഭയും പ്രകൃതിരമണീയമായ പ്രദേശങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള 21 ചിത്രങ്ങളാണ് ഉള്ളത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായുള്ള ഖത്തർ ഗവൺമെൻറിെൻറ സംഭാവനകളെയാണ് ചിത്രപ്രദർശനം പ്രതിഫലിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിലെ പ്രധാന പങ്കാളിയാണ് ഖത്തറെന്നും ഈ മാസം ആദ്യം പോളണ്ടിൽ നടന്ന പരിപാടിയിൽ ഖത്തറിെൻറ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നുവെന്നും പോളണ്ട് അംബാസഡർ ജാനുസ് ജാൻകേ പറഞ്ഞു. രാജ്യത്തെ സ്കൂൾ, സർവകലാശാല വിദ്യാർഥികൾ സമർപ്പിച്ച 100ലധികം ചിത്രങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 21 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.