ദോഹ: ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി ഖത്തര്‍ ദേശീയദിനാഘോഷത്തി െൻറ ഭാഗമായി ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടത്തുന്ന വിപുലമായ പരിപാടി നാളെ ഉച്ചക്ക് രണ്ടു മണിമുതല്‍ രാത്രി ഒമ്പത് മണിവരെ അല്‍വഖ്റ സ്റ്റേഡിയത്തില്‍ നടക്കുമെന്ന്് സംസ്ഥാന പ്രസിഡൻറ് എസ്.എ.എം ബഷീര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന ഘോഷയാത്രയില്‍ ഇന്‍ഡോഅറബ് സാംസ്കാരിക തനിമ പ്രകടമാക്കുന്ന കലാപരിപാടികള്‍ ഉണ്ടായിരിക്കും. പരേഡിനെ അഭിവാദ്യം ചെയ്ത് ആഭ്യന്തരമന്ത്രാലയം പ്രതിനിധികള്‍ക്കൊപ്പം മുസ്്്ലിം ലീഗ് നേതാക്കളായ പാ ണക്കാട് സാദിലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എംപി, പിവി അബ്ദുല്‍വഹാബ് എംപി, എംപി അബ്ദുസ്സമദ് സമദാനി, ആബിദ് ഹുസൈന് തങ്ങള്‍ എം എല്‍എ എന്നിവര്‍ പങ്കെടുക്കും.
വൈകിട്ട് 5 മണിമുതല്‍ വഖ്റ സ്റ്റേഡിയത്തിലെ ഇന്‍ഡോര്‍ ഹാളില്‍നടക്കുന്ന സാംസ്കാരിക പരിപാടിയില്‍ സാദിലിശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, പിവി അബ്ദുല്‍വഹാബ്, ആബിദ്ഹുസൈന്‍ തങ്ങള്‍ എന്നിവർ സംസാരിക്കും. ഇന്‍ഡോ അറബ് ബന്ധത്തെക്കുറിച്ച് എംപി അബ്ദുസ്സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തും. കെഎംസിസി കലാസാംസ്കാരിക വിഭാഗമായ സമീക്ഷയുടെ നേതൃത്വത്തില്‍ കലാപരിപാടികളും ഉണ്ടാകും. സമീക്ഷ സംഘ ടിപ്പിച്ച കവിതാ രചനാ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. അറ്റ്ലസ് പോളിക്ലിനി ക്കുമായി സഹകരിച്ച് നടത്തുന്ന സൗജന്യ ഫാമിലി മെഡിക്കല്‍ പ്രോഗ്രാം 21ന് രാവിലെ ആറ്്് മണിമുതല്‍ 11 മണിവരെ ബര്‍വ്വ അറ്റ്ലസ് മെഡിക്കല്‍ സെൻററില്‍ നടക്കും. പികെ അബ്ദുല്ല, കെപി മുഹമ്മദലി, തായമ്പത്ത് കുഞ്ഞാലി, എംപി ശാഫി ഹാജി, സലീം നാലകത്ത്്, സാലാം വീട്ടിക്കല്‍, ടോണി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.