ദോഹ: യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച ഇൻസ്പെയറിങ് കപ്പ് 2018 ഏകദിന ഇൻറർ സോൺ സെവൻസ് ഫുട് ബോൾ ടൂർണമെൻറിൽ മദീന ഖലീഫ കിങ്സ് ജേതാക്കളായി. കലാശപ്പോരാട്ടത്തിൽ ഒന്നിനെതിരെ നാ ല്‍ ഗോളുകൾക്ക് സ്റ്റുഡൻറ്സ് ഇന്ത്യയെയാണ് തോൽപിച്ചത്. ആറ് ഗോൾ നേടിയ ഇംപീരിയൽ റയ്യാെൻറ അമാൽ ആണ് ടൂർണമെൻറിലെ ടോപ് സ്കോറർ. മികച്ച ഗോൾ കീപ്പറായി എം.കെ കിങ്സിെൻറ ഇംതിയാസ് തെരഞ്ഞെടുക്കപ്പെട്ടു.
സമാപന ചടങ്ങിൽ യൂത്ത് ഫോറം പ്രസിഡൻറ് ജംഷീദ് ഇബ്രാഹീം, വൈസ് പ്രസിഡൻറുമാരായ ഷബീർ ഒതളൂർ, ഫൈസൽ, ശിബിലി എന്നിവർ ട്രോഫികൾ നൽകി. യൂത്ത് ഫോറം സെക്രട്ടറിമാരായ അബ്സൽ, എസ്.എസ് മുസ്തഫ, ഷഫീഖ് അലി, സാഫിർ, സുഹൈൽ, റബീഹ്, ഹകീം, മുഅ്മിൻ, ഇമ്രാൻ, ഹബീബ്, സാബിത്ത് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.