ദോഹ: ലോകത്തെ ഏറ്റവും മികച്ച എട്ട് ഇന്നവേഷന്‍ തുറമുഖങ്ങളുടെ പട്ടികയില്‍ ഹമദ് തുറ മുഖവും. ലണ്ടനില്‍ നടന്ന ലോയ്ഡ്സ് ലിസ്റ്റ് ഗ്ലോബൽ 2018 അവാര്‍ഡ് ചടങ്ങില്‍ ഖത്തര്‍ തുറമുഖ പരിപാലന കമ്പനി(മവാനി ഖത്തര്‍) പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങിെൻറ ടൈറ്റില്‍ സ്പോണ്‍സറും മവാനി ഖത്തറായിരുന്നു.
ആഗോള ഷിപ്പിങ് വ്യവസായ മേഖലയിലെ 400ലധികം വിദഗ്ധര്‍ ചടങ്ങില്‍ പങ്കെടുത്തു. ലോകത്തെ ഏറ്റവും മികച്ച അഞ്ച് രാജ്യാന്തര തുറമുഖ ഓപ്പറേറ്റര്‍മാരുടെ പട്ടികയിലും മവാനി ഖത്തര്‍ ഇടംനേടി. റെക്കോര്‍ഡ് സമയത്തിനുള്ളില്‍ രണ്ടു മില്യണ്‍ ടിഇയു കണ്ടെയ്നറുകളും അഞ്ചു മില്യണ്‍ ടണ്‍ കാര്‍ഗോയും കൈകാര്യം ചെയ്യാന്‍ ഹമദിന് സാധിച്ചിരുന്നു.
പ്രവര്‍ത്തനം തുടങ്ങി രണ്ടുവര്‍ഷം തികയുന്നതിനു മുമ്പാണ് ഈ നേട്ടം കൈവരിക്കാനായത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ആഗോളതലത്തില്‍ വിവിധ തുറമുഖകേന്ദ്രങ്ങളുമായി നേരിട്ട് ബന്ധം സ്ഥാപിക്കാനും ആയി. മൂന്നു ഭൂഖണ്ഡങ്ങളിലായി നാൽപതിലധികം തുറമുഖങ്ങളുമായി ഹമദ് തുറമുഖം ബന്ധപ്പെടുന്നുണ്ട്. മേഖലയിലെ തന്നെ ഏറ്റവും വലുതും പരിസ്ഥിതിസൗഹൃദവുമായ തുറമുഖമാണ് ഹമദ്. തുറമുഖത്തിെൻറ ഉയര്‍ന്ന കാര്യക്ഷമത, അത്യാധുനിക പ്രവര്‍ത്തന സംവിധാനം, മികച്ച പ്രകടനം, ഇന്നവേഷനും പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇടപെടലുകള്‍ എന്നിവയെല്ലാം കണക്കിലെടുത്താണ് പുതിയ പുരസ്കാരം .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.