ദോഹ: നാല് വർഷത്തിനിടെ വിവിധ ഗൾഫ് രാജ്യങ്ങളിൽ മരിച്ചത് 28,523 ഇന്ത്യക്കാർ. 2014–18 വ രെയുള്ള കാലയളവിൽ യു.എ.ഇ., ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ മരിച്ചവരാണിവർ. വിദേശകാര്യസഹമന്ത്രി വി.കെ. സിങ് ബുധനാഴ്ച ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്.
12,828 പേർ. യു.എ.ഇയാണ് തൊട്ടുപിന്നിൽ, 7877. ഒമാനിൽ 2,564 പേരും ഖത്തറിൽ 1301 പേരും ബഹ്റൈനിൽ 1,021 പേരുമാണ് മരിച്ചത്. 2016ൽ ആണ് ഏറ്റവും കൂടുതൽ മരണം ഉണ്ടായത്. 6,013 പേർ ഇൗ വർഷം മരിച്ചു. 2017ൽ 5,906 പേരാണ് മരിച്ചത്. ആത്മഹത്യ, അപകടങ്ങൾ, രോഗങ്ങൾ തുടങ്ങിയവ മൂലമുള്ള മരണങ്ങളാണിവ. ഇത്തരത്തിലുള്ള മരണങ്ങൾ കുറക്കാനായി പ്രവാസി ഭാരതീയ കേന്ദ്രം ഇന്ത്യൻ സംഘടനകളുമായി ചേർന്ന് തൊഴിലാളി ക്യാമ്പുകളിൽ വിവിധ ബോധവത്കരണ പരിപാടികൾ നടത്താറുണ്ടെന്നും മന്ത്രി ലോക്സഭയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.