ദോഹ: ഖത്തറിന് മേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കുന്ന കാര്യത്ത ിൽ തങ്ങൾക്ക് അനുകൂല നിലപാടാണ് ഉള്ളതെന്ന് ഈജിപ്ത്. സൗദി അറേബ്യയുടെ ന േതൃത്വത്തിൽ ഖത്തറിന് മേൽ ഏർപ്പെടുത്തിയ ഉപരോ ധത്തിന് ഈജിപ്തും പൂ ർണ പിന്തുണയാണ് നൽകിയിരുന്നത്. യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത്, സൗദി അറേബ്യ എന്നീ നാല് രാജ്യങ്ങളാണ് ഒന്നര വർഷം മുമ്പ് ഖത്തറിന് മേൽ ഉപരോധം പ്രഖ്യാപിച്ചത്. അതേ സമയം,സൗദി അറേബ്യയിൽ നിന്ന് തങ്ങൾ പ്രതീക്ഷിച്ച ആനുകൂല്യം ലഭിക്കാത്തതാണ് ഈജിപ്തിനെ മാറി ചിന്തിക്കാൻ േപ്രരിപ്പിച്ചത് എന്നാണ് അറിയുന്നത്. ഈജിപ്തിനെ സമ്മർദത്തിലാക്കുന്ന നിരവധി ഘടകങ്ങൾ ഖത്തറിെൻറ പക്കലുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ജി.സി.സി ഉച്ചകോടിയിലേക്ക് ഖത്തറിനെ ക്ഷണിച്ച് കൊണ്ടുള്ള സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ കത്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് ലഭിച്ച് മണിക്കൂറുകൾക്കകമാണ് ഈജിപ്തിെൻറ ഭാഗത്ത് നിന്ന് ഇത്തരമൊരു പ്രതികരണം ഉണ്ടായതെന്ന കാര്യം ശ്രദ്ധേയമാണ്. ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശുക്രിയാണ് ഉപരോധം അവസാനിപ്പിക്കുന്നതിൽ തങ്ങൾക്ക് വിരോധമില്ലെന്ന പ്രസ്താവന പുറത്തിറക്കിയത്. എന്നാൽ ഉപരോധ രാജ്യങ്ങൾ മുന്നോട്ട് വെച്ച പതിമൂന്നിന നിബന്ധനകൾ അവിടെ തന്നെയുണ്ടെന്നും അദ്ദേഹം പറയുന്നു. ഖത്തറിനെതിരിൽ സജീവമായി നില കൊണ്ട ഈജിപ്തിെൻറ നിലപാട് മാറ്റം ഉപരോധ രാജ്യങ്ങൾക്കിടയിൽ ഭിന്നത രൂപം കൊണ്ടതിെൻറ തെളിവായാണ് കാണുന്നതെന്ന് ഖത്തറിലെ മുതിർന്ന രാഷ്ട്രീയ നിരീക്ഷകൻ ഡോ. മാജിദ് അൽഅൻസാരി അഭിപ്രായപ്പെട്ടു. എന്നാൽ ഈജിപ്തിെൻറ നിലപാട് മാറ്റം ഉപരോധ രാജ്യങ്ങൾക്ക് മേൽ സമ്മർദം ചെലുത്തി കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ വേണ്ടിയാണെന്ന വിലയിരുത്തലുമുണ്ട്.
ഇതിന് മുമ്പും ഇത്തര ത്തിലുള്ള പ്രസ്താവന ഈജിപ്തിെൻറ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. എന്നാൽ രാജ്യത്തിെൻറ പരമാധികാരം അടിയറ വെക്കാത്ത ഏത് ചർച്ചകൾക്കും തങ്ങൾ തയ്യാറാണെന്ന തുടക്കത്തിൽ സ്വീകരിച്ച നിലപാട് തന്നെയാണ് ഇപ്പോഴും ഖത്തറിനുള്ളതെന്നും ഡോ.അൻസാരി വ്യക്തമാക്കി. ഈ നിലപാടുകൾ അംഗീകരിച്ച് നടത്തുന്ന ചർച്ചകൾക്കാണ് പ്രതിസന്ധി ശാശ്വതമായി പരിഹരിക്കാൻ കഴിയുക. ജി.സി.സിയിലെ ഒരു അംഗ രാജ്യത്തിന് മേൽ മൂന്ന് അംഗ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയപ്പോൾ പരിഹരിക്കാനുള്ള ശ്രമം നടത്താതിരുന്ന ജി.സി.സി സംവിധാനത്തിൽ സാരമായ അഴിച്ചുപണി ആവശ്യമാണെന്ന അഭിപ്രായമാണ് ഖത്തറിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.