ദോഹ: ഖത്തർ ഫൗണ്ടേഷൻ ആസ്ഥാനത്ത് നടന്ന സ്റ്റാർ ഓഫ് ദി സയൻസ് 10ാം വാർഷികാഘോഷ പരിപാടിയിൽ ചെയർപേഴ്സൺ ശൈഖ മൗസ ബിൻത് നാസർ, വൈസ് ചെയർപേഴ്സണും സി ഇ ഒയുമായ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനി എന്നിവർ പങ്കെടുത്തു. നാളെ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ 10ാം സീസണിലെ വിജയിയെ പ്രഖ്യാപിക്കും. േപ്രക്ഷകർക്ക് വോട്ട് രേഖപ്പെടുത്താനുള്ള അവസാന ദിവസം ഇന്നലെയായിരുന്നു. അറബ് മേഖലയിലെ ശാസ്ത്ര, സാങ്കേതിക, നൂതനാശയങ്ങളുടെ ഒരു പതിറ്റാണ്ട് കാലയളവിലെ 10 സീസണുകളിൽ നിന്നുള്ള 51 അലുംമിനി അംഗങ്ങളും ആഘോഷത്തിൽ സംബന്ധിച്ചു.
ഖത്തർ ഫൗണ്ടേഷെൻറ കീഴിലുള്ള ഏറ്റവും ജനകീയമായ വിദ്യാഭ്യാസ–വിനോദ ടെലിവിഷൻ റിയാലിറ്റി ഷോയാണ് സ്റ്റാർ ഓഫ് ദി സയൻസ്. ഓരോ സീസണിലെയും സ്റ്റാർ ഓഫ് ദി സയൻസ് അലുംനികൾ അറബ് ഇന്നവേഷെൻറ അംബാസഡർമാരാണെന്ന് ചടങ്ങിൽ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനി പറഞ്ഞു. പൊതു, സ്വകാര്യമേഖലകളിൽ നിന്നുള്ള വിദഗ്ധർ, അക്കാദമീഷ്യൻമാർ, സ്റ്റാർ ഓഫ് ദി സയൻസ് പ്രായോജകർ, ഖത്തർ ഫൗണ്ടേഷൻ അംഗങ്ങൾ തുടങ്ങിയവർക്ക് 10 വർഷത്തെ നൂതന ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും സവിശേഷതകളും പ്രവർത്തനങ്ങളും മനസ്സിലാക്കാനുള്ള അവസരം കൂടിയായിരുന്നു പത്താം വാർഷികാഘോഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.