ദോഹ: എട്ടാമത് കതാറ പരമ്പരാഗത ഉരു മഹോത്സവം 20 മുതല്‍ 24 വരെ നടക്കും. കുവൈത്ത്, ഒമാന്‍, തുര്‍ക്കി, ഇന്ത്യ, ഗ്രീസ്, ഇറ്റലി, സാന്‍സിബാര്‍, പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങള്‍, ഖത്തര്‍ എന്നീ രാജ്യങ്ങൾ ഈ വര്‍ഷത്തെ മഹോത്സവത്തില്‍ പങ്കെടുക്കും.പങ്കാളികളുടെ എണ്ണത്തിലും പരിപാടികളുടെ ഗുണനിലവാരത്തിലും സന്ദര്‍ശകരുടെ എണ്ണത്തിലും എല്ലാ വര്‍ഷവും ഉരു മഹോത്സവത്തില്‍ പുരോഗതിയാണ് ഉള്ളതെന്ന് കതാറ കള്‍ച്ചറല്‍ ഫൗണ്ടേഷന് ഡയറക്ടര്‍ ജനറല്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈതി പറഞ്ഞു. വലിയ അത്ഭുതങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും അവ അതാത് സമയങ്ങളില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള പൈതൃക മഹോത്സവങ്ങളില്‍ ഉരു മഹോത്സവം വലിയ സ്ഥാനം നേടിയിട്ടുണ്ട്.
സാംസ്കാരിക പരിപാടികള്‍, കടലുമായി ബന്ധപ്പെട്ട മത്സരങ്ങള്‍, നാടോടി പ്രദര്‍ശനങ്ങള്‍, മികച്ച കരിമരുന്ന് പ്രയോഗം തുടങ്ങി വ്യത്യസ്ത പരിപാടികളാണ് മഹോത്സവത്തിന് ഒരുക്കിയിരിരിക്കുന്നതെന്ന് കതാറ ബീച്ചസ് വിഭാഗം ഡയറക്ടര്‍ അഹമ്മദ് അല്‍ ഹിത്മി പറഞ്ഞു.ഖത്തറിെൻറ കടല്‍ പാരമ്പര്യത്തിന് അനുയോജ്യമായ പ്രദര്‍ശനങ്ങളും കുട്ടികള്‍ക്ക് ശില്പശാലകളും പഴയകാല മീന്‍ പിടുത്ത തോണി പ്രദര്‍ശനങ്ങളും ഉള്‍പ്പെടെയുള്ളവ ഈ വര്‍ഷം ഒരുക്കിയിട്ടുണ്ട്. കടല്‍ പാരമ്പര്യവുമായി ബന്ധപ്പെട്ട ഗവേഷകര്‍ക്ക് സംവാദത്തിനുള്ള സെഷനുകളുമുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഖത്തറിെൻറ കടല്‍ പാരമ്പര്യം വിളിച്ചോതുന്ന കരിമരുന്ന് പ്രയോഗം പ്രധാന പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.