ദോഹ: ഖത്തറിലെ ഹജ്ജ് ഓപറേറ്റർമാർക്ക് ഉപരോധം മൂലം കഴിഞ്ഞ വർഷം 300 കോടി റിയാലിെൻറ നഷ്ടം സംഭവിച്ചതായി ഹജ്ജ്–ഉംറ ഏജൻസി വക്താവ് യൂസുഫ് അഹ്മദ് അൽ കുവാരി പറഞ്ഞു. 2010ന് മുമ്പ് ഖത്തറിെൻറ ഹജ്ജ് ക്വാട്ട 10000 ആയിരുന്നെന്നും അതിന് ശേഷം ഓരോ വർഷവും വിവിധ ന്യായങ്ങൾ നിരത്തി ഖത്തറിെൻറ ഹജ്ജ് ക്വാട്ട കുറച്ചുകൊണ്ടുവരികയായിരുന്നുവെന്നും ഇപ്പോൾ അത് 1500ലെത്തി നിൽക്കുന്നുവെന്നും യൂസുഫ് അൽ കുവാരി വ്യക്തമാക്കി. ഹജ്ജിനെയും ഉംറയെയും രാഷ്ട്രീയവൽകരിക്കുക, പൗരന്മാർക്കും രാജ്യത്തെ താമസക്കാർക്കും നേരെയുള്ള അതിക്രമങ്ങൾ, മതാനുഷ്ഠാനങ്ങൾ നിർവഹിക്കുന്നതിൽ നിന്നും അവരെ തടയുക തുടങ്ങിയവ ഉപരോധത്തിന് ശേഷം നേരിട്ട വെല്ലുവിളികളാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ദോഹ രാജ്യാന്തര മതാന്തര സംവാദ കേന്ദ്രം (ഡി ഐ സി ഐ ഡി) പ്രാദേശിക കമ്മ്യൂണിറ്റികൾക്കിടയിൽ സംഘടിപ്പിച്ച ഒമ്പതാമത് വട്ടമേശ ചർച്ചയിൽ സംസാ രിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിനെതിരായ ഉപരോധത്തിൽ കടുത്ത ആശങ്കയും ഉത്കണ്ഠയുമാണ് ഉണ്ടായത്. ഒരിക്കലും നീതീകരിക്കാനാകാത്തതാ ണ് ഖത്തറിനെതിരെ ചുമത്തിയിരിക്കുന്ന ആരോപണങ്ങളും നടപടികളെന്നും അൽ നു ഐമി കൂട്ടിച്ചേർത്തു. രാജ്യത്തെ താമസക്കാരും വിദേശികളും പൗരന്മാരും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി ഉപരോധമാണെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രാലയം, സാമ്പത്തിക വ്യവസായ മന്ത്രാലയം, ഹസാദ് ഫുഡ് കമ്പനി, രാജ്യത്തെ ഹജ്ജ്–ഉംറ കമ്പനികൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ വട്ടമേശ ചർച്ചയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.