ദോഹ: രാജ്യങ്ങളുടെ യോജിച്ച മുന്നേറ്റം സങ്കീര്‍ണ വെല്ലുവിളികളെ നേരിടാനുള്ള പ്രധാനവഴിയാണെന്ന് ഖത്തര്‍. അത് രാഷ്ട്ര പരമാധികാരത്തിനോ അംഗരാജ്യങ്ങളുടെ താത്പര്യങ്ങള്‍ക്കോ ഭീഷണിയല്ല. ഒരു രാജ്യത്തിനും ഒറ്റക്ക് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങൾ ഇതിലൂടെ പരിഹരിക്കാൻ കഴിയും. ഐക്യരാഷ്ട്ര സഭയിലെ ഖത്തറിെൻറ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമദ് ബിന്ത് സൈഫ് ആൽഥാനിയാണ് ഇക്കാര്യം പറഞ്ഞത്. ‘അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്തല്‍; ബഹുമുഖത്വവും ഐക്യരാഷ്ട്ര സഭയുടെ ഇടപെടലും ശക്തിപ്പെടുത്തി’ എന്ന വിഷയത്തില്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തിലാണ് ശൈഖ സംസാരിച്ചത്. ലോകത്ത് വിവിധ ഭാഗങ്ങളില്‍ പ്രശ്നങ്ങളും കലാപങ്ങളും നടന്നുവരികയാണ്.
സിറിയയും യമനുമെല്ലാ അതിന് വലിയ ഉദാഹരണങ്ങളാണ്. ഇവിടങ്ങളിലെ ജനങ്ങള്‍ വലിയ കഷ്ടപ്പാടിലാണ്. ഈ രാജ്യങ്ങളുടെ വികസനവും ക്ഷേമവുമെല്ലാം അപകടത്തിലാണ്. ഇത് മറ്റുള്ള രാജ്യങ്ങളുമായും ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും ശൈഖ ആലിയ പറഞ്ഞു. കലാപങ്ങള്‍ അവസാനിപ്പിക്കാന്‍ ബഹുമുഖ സമീപനം ആവശ്യമാണ്. നിരന്തരമായ ചര്‍ച്ചകള്‍ക്കുള്ള അവസരവും പരസ്പര പിന്തുണയും സംയുക്ത നടപടികളും ബഹുമുഖ സംവിധാനത്തിെൻറ ഭാഗമായിരിക്കണം. മനുഷ്യാവകാശവും വികസനവും സമാധാനവും, സുരക്ഷയും വളരെ അധികം ബന്ധപ്പെട്ട് കിടക്കുന്ന ഒരു ലോകത്ത് ബഹുമുഖ സമീപനത്തെ കൂട്ടമായി പിന്തുണക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.