ദോഹ: ‘ഖുർആൻ വഴി നടത്തുന്നു’ എന്ന ശീർഷകത്തിൽ ഡിസംബർ 21ന് അൽ അറബി സ്റ്റേഡിയത്തിൽ നടക്കുന്ന ഖുർആൻ സമ്മേളനത്തിെൻറ പ്രചാരണ പരിപാടികൾ തുടങ്ങി. ഖുർആൻ ലേണിംഗ് സ്കൂളിെൻറയും വെളിച്ചം പഠിതാക്കളുടെയും സംഗമം നടന്നു. ഖുർആൻ പരിവർത്തനത്തിന് എന്ന വിഷയത്തിൽ മിസ്അബ് ഇസ്ലാഹി മുഖ്യ പ്രഭാഷണം നടത്തി. കെ.കെ.മുഹമ്മദ് സുല്ലമി, മുഹമ്മദ് അമാനി മൗലവി, എ അലവി മൗലവി എന്നിവരെ അനുസ്മരിച്ച് സിറാജ് ഇരിട്ടി പ്രഭാഷണം നടത്തി. ടീൻസ് ചാനൽ ചർച്ചയിൽ അബ്്ദുൽ ഹഖീം മദനി, നിഹാൽ നസീർ, ഫിദ, ഫർസീന എന്നിവർ സംസാരിച്ചു. എൻ.കെ.എം അക്ബർ, കാസിം, നാസർ, അഷ്ഹദ് ഫൈസി, ആരിഫ ടീച്ചർ, സൈഫുന്നിസ ടീച്ചർ ,സുഹറ ടീച്ചർ, ഷർമിൻ ഷാഹുൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.