മതനിരപേക്ഷ കൂട്ടായ്മ രൂപപ്പെടണം --ടി. ആരിഫലി

ദോഹ: 2019 ലെ തെരഞ്ഞെടുപ്പിന് മുമ്പ് മതനിരപേക്ഷ കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ടെന്ന് ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ചെയർമാൻ ടി.ആരിഫലി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പാനന്തര സഖ്യം ഫലം ചെയ്യില്ലെന്നും തെരഞ്ഞെടുപ്പിന് മുമ്പ് രൂപപ്പെടുന്ന മത നിരപേക്ഷ കൂട്ടായ്മക്ക് മാത്രമേ മതേതര വോട്ടുകൾ ഏകീകരിക്കാൻ സാധിക്കൂ എന്നും ഇക്കാര്യത്തിൽ കർണാടക ഏറ്റവും മികച്ച തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ദോഹയിൽ യൂത്ത് ഫോറം നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു. മതനിരപേക്ഷ കൂട്ടായ്​മയെ വിജയിക്കാൻ മതേതര പാർട്ടികൾ കൂടുതൽ വിട്ടുവീഴ്ചക്ക് തയാറാകണമെന്നും പ്രാദേശിക കക്ഷികൾ ദൗർബല്യങ്ങൾ മനസിലാക്കി സഖ്യ രൂപവത്​കരണത്തിന് മുന്നോട്ട് വരണമെന്നും അല്ലാത്തപക്ഷം ഫാഷിസ്​റ്റ്​ വർഗീയ ശക്തികളെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തൽ വിദൂര സ്വപ്നം മാത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോട്ട് നിരോധനവും ജി. എസ്. ടി. യും ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ തളർത്തി.

കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്​ടിക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ തന്നെ നോട്ട് നിരോധനത്തിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗങ്ങൾ ഇല്ലാതാക്കി. കൂടുതൽ വായ്പയെടുത്ത് മുങ്ങിയ കോർപ്പറേറ്റുകളെ സഹായിക്കുന നിലപാടാണ് അവർ സ്വീകരിച്ചത്. ഇങ്ങനെ കടുത്ത വിശ്വാസ തകർച്ച നേരിടുന്ന നിലവിലെ സർക്കാർ ഇതേ രീതിയിൽ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചാൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നതിനാലാണ് തീവ്ര വർഗീയതയും രാഷ്​ട്രീയ ധ്രുവീകരണവും വളരും വിധം വിശ്വാസ കാര്യങ്ങൾ ദേശീയ രാഷ്​ട്രീയത്തിൽ വീണ്ടും ചർച്ചയാക്കപ്പെടുന്നതെന്നും ടി. ആരിഫലി പറഞ്ഞു. കേരളത്തിൽ പ്രളയാനന്തരം ഏറ്റവും കൂടുതൽ ആഘാതമുണ്ടായ ബി.ജെ.പിക്ക് വീണു കിട്ടിയ അവസരമാണ് ശബരിമല വിഷയം. കേരളത്തിലെ നിലവിലെ സാഹചര്യം, ബാബരി ഭൂമി കർസേവകർക്ക് തുറന്ന് കൊടുത്തതിനെ അനുസ്മരിപ്പിക്കുന്നുവെന്നും സമാന സ്വഭാവത്തിൽ കേരളത്തിൽ വർഗീയ ശക്തികൾക്ക് വളരാനുള്ള സാഹചര്യം സൃഷ്​ടിക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിലാലിലെ യൂത്ത് ഫോറം ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് ജംഷീദ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുസ്തഫ സമാപനം നടത്തി.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.