കെ.ടി. ജലീൽ കൂടുതൽ ​ക്രമക്കേടുകൾ നടത്തി; രാജിവെച്ചേ മതിയാകൂ -യൂത്ത്​ലീഗ്​

ദോഹ: മന്ത്രി കെ.ടി. ജലീൽ കൂടുതൽ ക്രമക്കേടുകൾ നടത്തിയിട്ടുണ്ടെന്നും രാജിവെക്കുകയല്ലാതെ മറ്റൊരു ഒത്തുതീർപ്പില്ലെന്ന്​ മുസ്​ലിം യൂത്ത്​ ലീഗ്​. 2016ൽ മന്ത്രിയായ ശേഷം നടത്തിയ 300ഒാളം നിയമനങ്ങൾ പരിശോധിച്ചതിൽ 60 എണ്ണത്തിലും ​ക്ര​മക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും മുസ്‌ലിം യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡൻറ്​ നജീബ് കാന്തപുരം ദോഹയില്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. കെ.ടി. ജലീലി​​​െൻറ പിതൃസഹോദര​ പുത്രൻ കെ.ടി. അദീബിനെ നിയമവിരുദ്ധമായി നിയമിച്ചത്​ മുതൽ വലിയ ക്രമക്കേടുകളാണ്​ നടത്തിയിട്ടുള്ളത്​.

വ്യാജ സർട്ടിഫിക്കറ്റ്​ ആരോപണങ്ങൾ അടക്കം ഉയർന്നിട്ടുണ്ട്​. വിഷയം യു.ഡി.എഫും കേരള സമൂഹവും ഏറ്റെടുത്തതായും നവംബർ 24ന്​ യൂത്ത്​ ലീഗി​​​െൻറ യുവജനയാത്ര തുടങ്ങുംമുമ്പ്​ കെ.ടി. ജലീൽ രാജിവെക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.‘വര്‍ഗീയ മുക്ത ഭാരതം, അക്രമരഹിത കേരളം’ മുദ്രാവാക്യവുമായി നവംബര്‍ 24 മുതല്‍ ഡിസംബര്‍ 24വരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന യുവജനയാത്രയിലൂടെ കേന്ദ്ര^ സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾ ജനങ്ങളിലേക്ക്​ എത്തിക്കും. യാത്രയിൽ പ്രവാസ ലോകത്തെ പ്രവർത്തകർക്കും പരിഗണന നൽകും. 600 കിലോമീറ്ററുള്ള യാത്രയിൽ ഗൾഫ്​ രാജ്യങ്ങളിലെ കെ.എം.സി.സിയുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന പ്രവർത്തകർ സംബന്ധിക്കും.

ഇതി​​​െൻറ രജിസ്​ട്രേഷ​​​െൻറ തുടക്കം വ്യാഴാഴ്​ച ദോഹയിൽ നടന്നതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനോ അദ്ദേഹത്തിന്​ കീഴിൽ പ്രവർത്തിക്കുന്ന വിജിലൻസോ കെ.ടി ജലീലിനെതിരെ നടപടി സ്വീകരിക്കുമെന്ന്​ പ്രതീക്ഷിക്കാനാകില്ല. കുടുംബശ്രീയുമായി ബന്ധപ്പെട്ട്​ വിജിലൻസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായിട്ടില്ല. ഇൗ സാഹചര്യത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. ​കോൺഗ്രസിനെ ഒഴിവാക്കിയുള്ള രാഷ്​ട്രീയത്തിന്​ വേണ്ടി പിണറായി വിജയനും ബി.ജെ.പിയും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്​. നേർക്കുനേർ പോരാടുകയാണെന്ന്​ പറയു​േമ്പാഴും അണിയറയിൽ ഇവർ തമ്മിലെ ബന്ധം ശക്​തമാണെന്നും നജീബ്​ കാന്തപുരം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ.എം.സി.സി നേതാക്കളായ അസീസ് നരിക്കുനി, ബഷീര്‍ ഖാന്‍, ഇല്യാസ് മാസ്​റ്റർ, പി.എ തലായി, ഇ.കെ മുഹമ്മദലി, ശരീഫ് മാമ്പയില്‍ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.