നേട്ടങ്ങൾ സ്വന്തമാക്കി സിദ്റ മെഡിസിൻ; ഔദ്യോഗിക ഉദ്ഘാടനം നവംബർ 12ന്

ദോഹ: കുട്ടികൾക്കും യുവാക്കൾക്കും വനിതകൾക്കും മികച്ച ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സിദ്റ മെഡിസി​​െൻറ ഔദ്യോഗിക ഉദ്ഘാടനം നവംബർ 12ന് നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2018 ജനുവരി 14ന്​ ആരംഭിച്ച സിദ്റ മെഡിസിൻ ഇതിനകം തന്നെ നിരവധി നേട്ടങ്ങളാണ് കരസ്​ഥമാക്കിയിട്ടുള്ളത്. ഇതുവരെയായി 120000 പേർ ചികിത്സ തേടിയെത്തിയതായി ഖത്തർ ഫൗണ്ടേഷൻ അംഗമായ സിദ്റ മെഡിസിൻ വ്യക്തമാക്കി. ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൺ ശൈഖ മൗസ ബിൻത് നാസറി​​െൻറ നിർദേശപ്രകാരം ഖത്തറിലും മിന മേഖലയിലും മുമ്പെങ്ങുമില്ലാത്ത അത്യാധുനിക സാങ്കേതികവിദ്യകൾ മുഖേന കുട്ടികൾക്കും വനിതകൾക്കും ലോകോത്തര ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് സിദ്റ പ്രവർത്തിക്കുന്നത്. ഗർഭിണികൾക്കും കുട്ടികൾക്കും മികച്ച ചികിത്സ ലഭ്യമാകുന്ന മിന (മിഡിലീസ്​റ്റ് –നോർത്താഫ്രിക്ക) മേഖലയിലെ മികച്ച ആശുപത്രിയാണ് സിദ്റ.

നിലവിൽ 50 ഔട്ട് പേഷ്യൻറ് വിഭാഗങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഒരു വർഷത്തിനിടയിൽ തന്നെ 2700ലധികം ശസ്​ത്രക്രിയകളാണ് വിജയകരമായി സിദ്റയിൽ പൂർത്തിയാക്കിയതെന്നും റോബോട്ടിക്സി​​െൻറ സഹായത്തോടെയാണിതെന്നും സിദ്റ മെഡിസിൻ സി ഇ ഒ പീറ്റർ മോറിസ്​ പറഞ്ഞു. ചികിത്സാ രംഗത്ത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്​ഥാപനമാകുകയാണ് സിദ്റയുടെ ലക്ഷ്യമെന്നും ഭാവിയുടെ ആശുപത്രിയെയാണ് സിദ്റ പ്രതിനിധീകരിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ മോറിസ്​ വ്യക്തമാക്കി. മാസം തോറും ശരാശരി 600ഓളം ഇൻപേഷ്യൻറുകളാണ് സിദ്റയിലെത്തുന്നതെന്നും കൂടാതെ 3000 പീഡിയാട്രിക് എമർജൻസി​ കേസുകളും 250 ശസ്​ത്രക്രിയകളും 200 പ്രസവങ്ങളും സിദ്റയിൽ നടക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. സയാമീസ്​ ഇരട്ടകളെ വേർപെടുത്തിയതടക്കം നിരവധി നേട്ടങ്ങളാണ് ഒരു വർഷത്തിനിടെ സിദ്റ കരസ്​ഥമാക്കിയത്. വിദേശത്ത് മാത്രം ലഭ്യമായിരുന്ന പല ചികിത്സാ സംവിധാനങ്ങളും സിദ്റയിൽ ലഭ്യമാകുന്നുവെന്നും അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏറ്റവും മികച്ച ഗൈനക്കോളജി, ഒബ്സ്​റ്റട്രിക്സ്​ സേവനങ്ങളാണ് സിദ്റ നൽകുന്നത്. ഗർഭകാല പരിചരണത്തിനും ബോധവൽകരണങ്ങൾക്കുമായി ടെൻ മൂൺസ്​ ആപ്ലിക്കേഷനും സിദ്റ പുറത്തിറക്കിയിരുന്നു. സമീപഭാവിയിൽ തന്നെ പുതിയ ക്ലിനിക്കുകൾ തുറക്കാനുള്ള പദ്ധതിയിലാണ് സിദ്റ.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.