നന്മയിൽ യോജിക്കാനുള്ള ആശയങ്ങൾ പങ്കുവെച്ച്​ ഫോക്കസ്​ ഖത്തർ കൂട്ടായ്​മ

ദോഹ: ലോകത്തുള്ള മനുഷ്യരെല്ലാം ഹൃദയ വിശാലതയുള്ളവരായി മാറിയാൽ നന്മ നിറഞ്ഞ ലോകം കെട്ടിപ്പടുക്കാനാകുമെന്ന് കമ്മ്യൂണിറ്റി നേതാക്കൾ അഭിപ്രായപ്പെട്ടു. യുവജന സംഘടനയായ ഫോക്കസ്​ ഖത്തർ നടത്തിവരുന്ന ഹീൽ ദ ഹാർട്ട് ഹീൽ ദ വേൾഡ് കാമ്പയിനി​​​െൻറ ഭാഗമായി സംഘടിപ്പിച്ച കമ്മ്യൂണിറ്റി ലീഡേർസ്​ മീറ്റിൽ ഖത്തറിലെ പ്രമുഖ സംഘടനാ നേതാക്കൾ പ്രമേയ വിഷയം ചർച്ച ചെയ്തു. 20ഒാളം സംഘടന പ്രതിനിധികളും പ്രവർത്തകരുമാണ് നന്മയിൽ യോജിക്കാനുള്ള പുത്തൻ ആശയങ്ങൾ പങ്കുവെച്ചത്.

ഡെപ്യൂട്ടി സി.ഇ.ഒ അമീർ ഷാജി അധ്യക്ഷത വഹിച്ചു. സി.ഇ.ഒ അസ്​കർ റാൻ ഉദ്​ഘാടനം ചെയ്തു. ആർട്സ്​ ആൻറ്​ സ്​പോർട്സ്​ മാനേജർ നൗഷാദ് പയ്യോളി വിഷയം അവതരിപ്പിച്ചു. മുനീർ മാട്ടൂൽ ചർച്ചാ സദസ്​ നിയന്ത്രിച്ചു. പ്രദോഷ്കൂമാർ (അടയാളം ഖത്തർ), കോയ കൊണ്ടോട്ടി (കെ.എം.സി.സി), ശംസീർ അരിക്കുളം (സംസ്​കൃതി ഖത്തർ), യാസിർ അറഫാത്ത് (കൾച്ചറൽ ഫോറം) സന്ദീപ് തിരുവനന്തപുരം, സോമൻ കടലൂർ, നജീബ് (തനത് ഖത്തർ), വിനോദ്, മുജീബ് റാൻ മദനി (ഖത്തർ ഇന്ത്യൻ ഇസ്​ലാഹി സ​​െൻറർ), നൗഫൽ (ഖത്തർ സ്​പർശം), ജിബിൻ, ഷിഫിൻ, രതീഷ് (റേഡിയോ 98.6), അഷ്റഫ് (മണിയൂർ മഹല്ല് കൂട്ടായ്മ), അജ്മൽ (വൺ ഇന്ത്യ), ഷമീർ വലിയവീട്ടിൽ എന്നിവർ സംസാരിച്ചു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.